കരിമ്പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്താനായില്ല

നിലമ്പൂർ: കരിമ്പുഴയിൽ ഏനാന്തികടവിൽ ഒഴുകിൽപ്പെട്ട യുവാവിനെ രണ്ടാം ദിവസവും കണ്ടെത്താനായില്ല. ഏനാന്തി കരുവൻകുഴി വാഴക്കുണ്ടൻ ആലിക്കുട്ടി-ഖദീജ ദമ്പതികളുടെ മകൻ നിസാമുദ്ദീനാണ് (43) ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ ഭാര‍്യയും മക്കളും നോക്കിനിൽക്കെ ഒഴുക്കിൽപ്പെട്ടത്. നിലമ്പൂർ തഹസിൽദാറുടെ നേതൃത്വത്തിൽ ഫയർഫോഴ്സും പൊലീസും നാട്ടുകാരും ബോട്ടി‍​െൻറ സഹായത്തോടെ ബുധനാഴ്ചയും തിരച്ചിൽ നടത്തിയിരുന്നു. പ്രദേശത്ത് കനത്ത മഴ നിലനിൽക്കുന്നതിനാൽ രാത്രിയോടെ തിരച്ചിൽ നിർത്തി. തിരച്ചിൽ വ‍്യാഴാഴ്ചയും തുടരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.