വേങ്ങര: പ്ലസ് ടുവിന് ചേരാനുള്ള മോഹവുമായി യാത്ര തിരിച്ച വിദ്യാർഥിയുടെ ദാരുണമരണം നാടിെൻറ നൊമ്പരമായി. എസ്.എസ്.എൽ.സി പരീക്ഷയുടെ സർട്ടിഫിക്കറ്റ് വാങ്ങി പ്ലസ് ടുവിന് ചേരാനുള്ള തയാറെടുപ്പിലായിരുന്നു അർഷദ്. ബുധനാഴ്ച രാവിലെ ബൈക്കിൽ ടിപ്പർ ഇടിച്ചാണ് കണ്ണമംഗലം എടക്കാപ്പറമ്പിലെ അരീക്കൻ മുഹമ്മദ് അർഷദ് മരിച്ചത്. അർഷദിെൻറ അന്ത്യയാത്രയിൽ നിരവധി പേരാണ് പങ്കെടുക്കാനെത്തിയത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, ചേറൂർ പി.പി.ടി.എം.വൈ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകർ എന്നിവർ വീട്ടിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.