തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിൽ റെേക്കാഡ് വേഗത്തില്‍ ഫലം പ്രസിദ്ധീകരിച്ച ഫൈനല്‍ ഡിഗ്രി പരീക്ഷയുടെ 88,000 മാര്‍ക്ക് ലിസ്റ്റുകളും വിജയികളുടെ പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റുകളും വ്യാഴാഴ്ച വിവിധ കോളജുകളിലെത്തും. 10 വാഹനങ്ങളിലായി ഇവ അയക്കുന്നതിെൻറ ഉദ്ഘാടനം പരീക്ഷഭവനില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. പരീക്ഷ മോണിറ്ററിങ് സെല്ലിലെ സെക്ഷന്‍ ഓഫിസര്‍ എ.ആര്‍. രാജേഷ് ആദ്യപാക്കറ്റ് ഏറ്റുവാങ്ങി. െറഗുലര്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്കൊപ്പംതന്നെ വിദൂരപഠന വിഭാഗം വിദ്യാര്‍ഥികളുടെയും മാര്‍ക്ക്‌ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതും സംസ്ഥാനത്ത് ആദ്യമാണ്. െറഗുലര്‍ വിഭാഗത്തിലെ 48,000 വും വിദൂര വിഭാഗത്തിലെ 40,000വും മാര്‍ക്ക്‌ലിസ്റ്റുകളാണുള്ളത്. മാര്‍ക്ക്‌ലിസ്റ്റുകള്‍ വേഗത്തില്‍ നല്‍കുന്നതിനായി നാല് വലിയ പ്രിൻററുകള്‍ അധികമായി സ്ഥാപിക്കുകയും ജീവനക്കാര്‍ അധികസമയം ജോലിചെയ്യുകയും ചെയ്തു. മാര്‍ക്ക്‌ലിസ്റ്റുകളും സര്‍ട്ടിഫിക്കറ്റുകളും നേരത്തെ ലഭിച്ചത് സംസ്ഥാനത്തിന് പുറത്തെ കോളജുകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവര്‍ക്ക് വലിയ പ്രയോജനം ചെയ്യുമെന്ന് വൈസ്ചാന്‍സലര്‍ ചൂണ്ടിക്കാട്ടി. ഓരോ വര്‍ഷവും പരീക്ഷഫലം മുന്‍വര്‍ഷത്തേക്കാള്‍ നേരത്തേ പ്രസിദ്ധീകരിക്കാനാണ് ശ്രമമെന്നും വൈസ്ചാന്‍സലര്‍ അറിയിച്ചു. ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍, രജിസ്ട്രാര്‍ ഡോ. ടി.എ. അബ്ദുല്‍ മജീദ്, പരീക്ഷ കണ്‍ട്രോളര്‍ ഡോ. വി.വി. ജോര്‍ജ് കുട്ടി, സിൻഡിക്കേറ്റംഗങ്ങളായ ഡോ. സി.എല്‍. ജോഷി, ഡോ. സി. അബ്ദുല്‍ മജീദ്, കെ.കെ. ഹനീഫ, ഡോ. എം. സത്യന്‍, ഡോ. ജി. റിജുലാല്‍, ജോയൻറ് കണ്‍ട്രോളര്‍മാര്‍, പരീക്ഷവിഭാഗത്തിലെ മറ്റു ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.