കോട്ടക്കൽ

ആവേശം ബ്യൂട്ടിപാർലറിലും : കല്യാണത്തിന് നവവരന്മാരെ ഒരുക്കൽ മാത്രമല്ല, ഫുട്ബാൾ താരങ്ങളെയും അണിയിച്ചൊരുക്കി ലോകകപ്പ് ആവേശത്തിലേറുകയാണ് പറപ്പൂർ റോഡിലെ നൈസ് ബ്യൂട്ടിപാർലർ. ആദ്യനോട്ടത്തിൽ സ്പോർട്സ് കടയാണെന്നേ തോന്നുകയുള്ളൂ, സൂക്ഷിച്ച് നോക്കിയാൽ ഇതൊരു ബ്യൂട്ടിപാർലറാണെന്ന് മനസ്സിലാക്കാം. കടുത്ത ബ്രസിൽ ആരാധകനായ പുതുപ്പറമ്പ് മാനു ഷരീഫാണ് ത​െൻറ കട കാൽപന്ത് ആവേശത്തിനൊപ്പം മോടിപിടിപ്പിച്ചത്. 21 ലോകോത്തര താരങ്ങളുടെ ബഹുവർണ പോസ്റ്ററുകൾ കടക്ക് ചന്തംകൂട്ടുന്നു. ലയണൽ മെസ്സി, നെയ്മർ, റൊണാൾഡോ തുടങ്ങി പോകുന്നു ഇൗ താരനിര. കടയുടെ ഉൾവശത്തും മുമ്പിലും ഫുട്ബാൾ മത്സരങ്ങുടെ ചിത്രവും ഇടംപിടിച്ചിട്ടുണ്ട്. എടരിക്കോട് തിളക്കം ആർട്സാണ് സ്ഥാപനത്തെ ഒരുക്കിയത്. 15,000 രൂപയോളമാണ് ചെലവ്. പടം / പറപ്പൂർ റോഡിൽ ലോകകപ്പിനെ വരവേൽക്കാൻ ഒരുക്കിയ ബ്യൂട്ടിപാർലർ /kkl/WAO120, ഫുട്ബാൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.