മലപ്പുറം: മൂന്നാഴ്ചയായി കൂട്ടിലങ്ങാടി പൊലീസ് മൈതാനത്ത് വൈകീട്ട് പന്തുതട്ടാൻ വരുന്ന ഒരുകൂട്ടം ചെറുപ്പക്കാരെ അധികമാരും തിരിച്ചറിഞ്ഞിട്ടില്ല. ഇന്ത്യൻ ടീമിൽ കളിച്ചവരും ഐ.എസ്.എൽ, ഐ ലീഗ് താരങ്ങളുമൊക്കെയാണ് ഇവിടെ മഴയിലും ചളിയിലും പരിശീലനം നടത്തുന്നത്. മലപ്പുറം ഫെർഗൂസൻ എന്നറിയപ്പെടുന്ന ഷാജിറുദ്ദീൻ കോപ്പിലാെൻറ പ്രിയശിഷ്യർ. ലോകകപ്പ് തലേന്ന് പരിശീലനത്തിെൻറ ഇടവേളയിൽ ഇവർ സംസാരിച്ചത് മെസ്സിയെയും നെയ്മറിനെയും റൊണാൾഡോയെയും റാമോസിനെയും കുറിച്ചാണ്. ചർച്ചയിൽ കോച്ച് ഷാജിറുദ്ദീനും കൂടി. വിവ ചെന്നൈയുടെ സഫ്വാൻ മേമന, മുൻ ഇന്ത്യൻ അണ്ടർ 16 താരം പി. ഷമീൽ, ഗോകുലം എഫ്.സിയുടെ ടി. മഷ്ഹൂർ ശരീഫ്, എയർ ഇന്ത്യയുടെ എം.പി. ആസിഫ്, ഒ.എൻ.ജി.സിയുടെ ഷാനിദ് വാളൻ, ഭാരതിയാർ യൂനിവേഴ്സിറ്റിയുടെ കെ. അലി, വിവേക് നന്ദു തുടങ്ങിയവരാണ് ലോകകപ്പ് പ്രതീക്ഷകൾ പങ്കുവെച്ചത്. കോച്ച് ഷാജിറുദ്ദീൻ അർജൻറീനയുടെ ആളാണ്. എന്നാൽ, അവർ കിരീടം നേടുമെന്ന് ഉറപ്പിച്ച് പറയുന്നില്ല. ഫ്രാൻസാണ് റഷ്യയിൽ പ്രതീക്ഷയുള്ള മറ്റൊരു ടീമെന്ന് ഗോകുലത്തിെൻറ സഹപരിശീലകൻ കൂടിയായ ഷാജിറുദ്ദീൻ. ഇറ്റലി അനുകൂലിയായ ആസിഫ്, മെസ്സിയോടുള്ള സ്നേഹത്താൽ തൽക്കാലം അർജൻറീനക്കൊപ്പം കൂടിയിരിക്കുകയാണ്. കോട്ടപ്പടി സ്റ്റേഡിയത്തിൽ 'അർജൻറീന'ക്കെതിരെ നടന്ന സ്വപ്ന ഫൈനലിൽ 'ബ്രസീലി'ന് വേണ്ടി കളിച്ചയാളാണ് മഷ്ഹൂർ. ഏറ്റവും മികച്ച ടീം ബ്രസീലാണെന്നതിൽ മഷ്ഹൂറിന് സംശയമൊന്നുമില്ല. നെയ്മറും പുലിക്കുട്ടി മാർസെലോയും കപ്പ് ഇക്കുറി ബ്രസീലിലെത്തിക്കുമെന്ന് ഗോകുലം താരം ആണയിടുന്നു. ജർമനി കിരീടം നിലനിർത്തുമെന്ന പക്ഷത്താണ് സഫ്വാൻ. അർജൻറീനയുടെ യുവനിരയിൽ വിശ്വാസമർപ്പിച്ചിരിക്കുകയാണ് ഷമീൽ. എല്ലാ വർഷവും നിർഭാഗ്യത്തിന് പുറത്താവുന്ന ഇംഗ്ലണ്ട്, ഇപ്രാവശ്യം യുവനിരയുടെ ചിറകിലേറി കിരിടം കൊത്തിപ്പറക്കുമെന്ന് നന്ദു. ഷാനിദിന് സ്പെയിനും റാമോസും വിട്ട് കളിയില്ല. ഇന്ത്യൻ മിഡ്ഫീൽഡർ ആഷിഖ് കുരുണിയനും കേരള ബ്ലാസ്റ്റേഴ്സ് താരം ജിഷ്ണു ബാലകൃഷ്ണനും കൂട്ടിലങ്ങാടി മൈതാനത്ത് ഇവർക്കൊപ്പം പരിശീലനം നടത്തുന്നുണ്ട്. എല്ലാവരും അവധിക്ക് നാട്ടിലെത്തിയതാണ്. mplrs1 ഷാജിറുദ്ദീൻ ശിഷ്യന്മാർക്കൊപ്പം കൂട്ടിലങ്ങാടി മൈതാനത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.