വീണ്ടും മണ്ണിടിച്ചിലിന് കാരണം കെ.എസ്.ഇ.ബിയുടെ അനാസ്ഥ

നിലമ്പൂർ: ഒരേസ്ഥലത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായി ജലവൈദ‍്യുത പദ്ധതിയുടെ തുരങ്കമുഖം അടയാൻ കാരണം കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥ. പദ്ധതിയുടെ ഭാഗമായാണ് ചെങ്കുത്തായ സ്ഥലത്തുനിന്ന് യന്ത്രത്തി‍​െൻറ സഹായത്തോടെ മണ്ണിടിച്ച് നിലം ഒരുക്കിയത്. ഇവിടെ കൂറ്റൻപാറകളും എളുപ്പത്തിൽ ഇടിച്ചിലുണ്ടാവുന്ന പശിമയാർന്ന മണ്ണുമാണ്. മണ്ണിടിച്ചിൽ സാധ‍്യതയുള്ള ഇവിടെ കരിങ്കല്ല് കൊണ്ട് കെട്ടി സംരക്ഷിക്കണമെന്ന് പലതവണ ഭൂവുടമ രേഖാമൂലം കെ.എസ്.ഇ.ബിയോട് ആവശ‍്യപ്പെട്ടതാണ്. ഇതിനിടെയാണ് കഴിഞ്ഞവർഷം സെപ്റ്റംബറിൽ ഇവിടെ മണ്ണിടിഞ്ഞ് കൂറ്റൻ പാറകല്ല് വീണ് തുരങ്കമുഖം അടഞ്ഞത്. മൂന്ന് മാസത്തോളം പദ്ധതിയുടെ പ്രവർത്തനം നിർത്തിവെക്കേണ്ടി വന്നു. അതിനുശേഷവും സംരക്ഷണഭിത്തി കെട്ടാൻ സ്ഥലമുടമ അപേക്ഷ സമർപ്പിച്ചിരുന്നു. മണ്ണിടിച്ചിലുണ്ടായാൽ നേരെ പതിക്കുന്നത് ടണലി‍​െൻറ തുരങ്ക മുഖത്താണ്. അതേസമയം, കഴിഞ്ഞവർഷത്തെ മണ്ണിടിച്ചിലിന് ശേഷം ബോർഡിലെ വിദഗ്ധരെത്തി സംരക്ഷണ ഭിത്തി സ്ഥാപിക്കാൻ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്ന് പദ്ധതി അധികൃതർ പറഞ്ഞു. ബലമുള്ള ഭിത്തികെട്ടാൻ രണ്ട് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സമർപ്പിച്ച എസ്റ്റിമേറ്റിന് ബോർഡി‍​െൻറ അനുമതി ലഭിച്ചിട്ടുണ്ട്. ഫയലുകൾ നീക്കാനുള്ള കാലതാമസം മാത്രമാണ് ഇനിയുള്ളതെന്നും അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.