എച്ച്​.ഡി.എഫ്​.സി ബാങ്കിന്​​ 24,000 കോടി വിദേശനിക്ഷേപം സ്വീകരിക്കാൻ അനുമതി

ന്യൂഡൽഹി: വിദേശ നിക്ഷേപകർക്ക് ഒാഹരിവിറ്റ് 24,000 കോടി രൂപയുടെ അധിക മൂലധനം സമാഹരിക്കുന്നതിന് എച്ച്.ഡി.എഫ്.സി ബാങ്കിന് കേന്ദ്ര മന്ത്രിസഭ അനുമതി നൽകി. ബിസിനസ് വളർച്ചക്ക് ആവശ്യമായ പണം കണ്ടെത്തുന്നതിനാണ് പ്രത്യക്ഷ വിദേശനിക്ഷേപം സ്വീകരിക്കാനുള്ള അനുമതി. അടച്ചുതീർത്ത ഒാഹരി മൂലധനത്തി​െൻറ 74 ശതമാനത്തിൽ കൂടുതൽ വിദേശ നിക്ഷേപകർക്ക് പോകരുതെന്ന് വ്യവസ്ഥയുണ്ട്. 2015ൽ വിദേശ നിക്ഷേപകരിൽനിന്ന് 10,000 കോടി രൂപ സമാഹരിക്കാൻ എച്ച്.ഡി.എഫ്.സി ബാങ്കിനെ സർക്കാർ അനുവദിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.