യുവാവിനെ കുതിരപുഴയിൽ കാണാതായെന്ന് സംശയം

നിലമ്പൂർ: വടപുറം പാലത്തിന് സമീപം കുതിരപുഴയിൽ യുവാവിനെ കാണാതായതായി സംശ‍യം. പട്ടരാക്ക സ്വദേശിയായ അബ്ദുറഹ്മാനെയാണ് (23) കാണാതായതായി പറയുന്നത്. ബുധനാഴ്ച വൈകീട്ട് നാലോടെ പാലത്തിൽ ഇയാളെ കണ്ടവരുണ്ട്. ഇയാളുടെ സ്കൂട്ടർ പാലത്തിന് സമീപം നിർത്തിയിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയിൽ നിലമ്പൂർ സി.ഐ കെ.എം. ബിജുവി‍​െൻറയും ഫയർഫോഴ്സി‍​െൻറയും നേതൃത്വത്തിൽ നാട്ടുകാരും ബന്ധുക്കളും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്. പ്രദേശത്തെ കനത്ത മഴ തിരച്ചിലിനെ ബാധിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.