മലപ്പുറം: കനത്ത മഴയെത്തുടർന്ന് വെള്ളം കവിഞ്ഞൊഴുകുന്നതിനാൽ തോടുകളിലും പുഴകളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനോ മീൻ പിടിക്കാനോ ഇറങ്ങരുതെന്ന് എ.ഡി.എം വി. രാമചന്ദ്രൻ അറിയിച്ചു. മഴക്കാലത്ത് ഒഴുക്കിൽപെട്ടുള്ള അപകടമരണങ്ങളും ദുരന്തങ്ങളും ഒഴിവാക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണം. അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്ക് കുട്ടികളെ കളിക്കാനോ കുളിക്കാനോ രക്ഷിതാക്കൾ പറഞ്ഞയക്കരുത്. പകർച്ചവ്യാധി അവലോകന യോഗത്തിൽ എ.ഡി.എം വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. മുഹമ്മദ് ഇസ്മയിൽ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.