ഇന്നലെ ചികിത്സ തേടിയത്​ 1709 പനിബാധിതർ

മലപ്പുറം: ജില്ലയിലെ വിവിധ ആശുപത്രികളിലായി ബുധനാഴ്ച ചികിത്സ തേടിയത് 19574 പേർ. ഇതിൽ 1709 പേർ പനിബാധിതരാണ്. 18 പേർക്ക് ചിക്കൻപോക്സും പിടിപെട്ടു. 29 പേർക്ക് ഡെങ്കിയും 10 പേർക്ക് ഹെപറ്റൈറ്റിസ് എയും സംശയിക്കുന്നു. ഒമ്പത് പേർക്ക് ഡെങ്കിയും രണ്ടാൾക്ക് ഹെപറ്റൈറ്റിസ് എയും സ്ഥിരീകരിച്ചിട്ടുണ്ട്. ചാലിയാർ പഞ്ചായത്തിൽ ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പയ്യനാട് സ്വദേശി കഴിഞ്ഞദിവസം മരിച്ചു. ജില്ലയിൽ മഞ്ഞപ്പിത്തവും ഡെങ്കിയും പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ അസുഖം വരാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. സക്കീന അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.