നാടോടി യുവാവി​െൻറ ആത്മഹത്യ: പഞ്ചായത്തിനെതിരെ നടത്തുന്ന​ പ്രചാരണങ്ങള്‍ വസ്തുത വിരുദ്ധമെന്ന്

നാടോടി യുവാവി​െൻറ ആത്മഹത്യ: പഞ്ചായത്തിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുത വിരുദ്ധമെന്ന് തിരൂരങ്ങാടി: കഴിഞ്ഞ ദിവസം കോഴിച്ചെന കണ്ടംച്ചിറയില്‍ തൂങ്ങിമരിച്ച മുരളിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പഞ്ചായത്തിനെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ വസ്തുത വിരുദ്ധമാണെന്ന് തെന്നല പഞ്ചായത്ത് പ്രസിഡൻറ് എം.പി. കുഞ്ഞിമൊയ്തീന്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. മുരളിയുടെ മരണം ചിലര്‍ രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കുകയാണ്. 2018 ജൂണ്‍ നാലിന് മാത്രമാണ് വീടെന്ന ആവശ്യവുമായി മുരളി പഞ്ചായത്തില്‍ വന്നത്. അന്നുതന്നെ വിഷയം ജില്ല ലൈഫ് മിഷന്‍ കോഒാഡിനേറ്ററുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ സംസാരിച്ചിരുന്നു. റേഷന്‍ കാര്‍ഡില്ലാത്തതും പഞ്ചായത്ത് ഫണ്ടിന് സര്‍ക്കാറിലേക്ക് എഴുതാമെന്നും അറിയിച്ചിരുന്നു. എന്നാൽ, മുരളിയോ കുടുംബമോ വീടിന് അപേക്ഷ പഞ്ചായത്തില്‍ സമര്‍പ്പിച്ചിട്ടില്ല. എന്നിട്ടും ചിലര്‍, നിരന്തരം ഓഫിസില്‍ കയറിയിറങ്ങി എന്ന തരത്തില്‍ പ്രചരിപ്പിക്കുകയാണ്. പഞ്ചായത്തില്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ 149 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാനദണ്ഡ പ്രകാരം ഇത്തവണ വീട് നല്‍കുന്നത് 12 പേര്‍ക്ക് മാത്രമാണെന്നും പ്രസിഡൻറ് പറഞ്ഞു. വൈസ് പ്രസിഡൻറ് സലീന കരുമ്പില്‍, ഷരീഫ് വടക്കയിൽ, ശിഹാബ് മാതോളി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. മൃതദേഹമുപയോഗിച്ച് പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിക്കുന്നത് ലജ്ജാകരം -ലീഗ് തിരൂരങ്ങാടി: നാടോടി യുവാവി​െൻറ മൃതദേഹമുപയോഗിച്ച് പാര്‍ട്ടി വളര്‍ത്താന്‍ ശ്രമിക്കുന്നത് ലജ്ജാകരമാണെന്ന് തെന്നല പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി. ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്താതെ ഒരു യുവാവിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് സംസ്ഥാന സര്‍ക്കാറാണ്. വീട് നിർമാണത്തിന് സ്ഥലം കണ്ടെത്താന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രമങ്ങള്‍ നടത്തിയിരുന്നതാണെന്നും മുസ്‌ലിം ലീഗ് കമ്മിറ്റി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.