കനത്ത മഴ: താഴ്​ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

വാഴക്കാട്: കനത്തമഴയില്‍ ചാലിയാര്‍ കര കവിഞ്ഞതൊട വഴക്കാട്ടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് വാഴ, കപ്പ എന്നിവ വള്ളത്തിനടിയിലായി. ഇടശ്ശേരി കുന്ന് റോഡ്, മതിയംകല്ലിങ്ങല്‍ റോഡ്, വകഫിന്‍ തായം റോഡ്, തിരുവാലൂർ, മണ്ണന്തല കടവ് റോഡ്, ചെറുവട്ടൂര്‍ മാണിയോട്ട് മൂല റോഡ്, പണിക്കരപുരായ കോലോത്തും കടവ് റോഡ് എന്നിവ വെള്ളത്തിനടിയിലായി. പരപ്പത്ത് കണ്ണാംപുറത്ത അബ്ദുറസാഖ്, പുല്ലാഞ്ചേറി ശ്രീധരൻ, കോയാമു കോലോത്തും കടവ് എന്നിവരുടെ ആയിരത്തോളം വാഴകളാണ് വെള്ളത്തിലായത്. കുലച്ചതും മൂപ്പെത്താത്തതുമായ ആയിരക്കണക്കിന് വാഴകള്‍ ഇതിൽ ഉൾപ്പെടുന്നു. വാഴക്കാട് പഞ്ചായത്തില്‍ വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളും കൃഷി നാശം സംഭവിച്ച സ്ഥലങ്ങളും പഞ്ചായത്ത് അധികൃതര്‍ സന്ദര്‍ശിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. ഹാജറുമ്മ, വൈസ് പ്രസിഡൻറ് ജൈസല്‍ എളമരം, പഞ്ചായത്ത് സെക്രട്ടറി ജിനചന്ദ്രൻ, പി. മുഹമ്മദ് പറക്കുത്ത്, പി. ശ്രീമതി എന്നിവര്‍ പെങ്കടുത്തു. ചിത്രകുറിപ്പ്: ചാലിയാര്‍ കര കവിഞ്ഞത്തോടെ വെള്ളത്തിയായ ചെറുവട്ടൂര്‍ സുബുലുസ്സലാം മസ്ജിദ് ചിത്രകുറിപ്പ്: വെള്ളത്തിൽ മുങ്ങിയ വാഴക്കാട് ഹൈസ്‌കൂള്‍ ഗ്രൗണ്ട് ഇടശ്ശേരി കുന്ന് റോഡ് പെരുന്നാള്‍ നമസ്‌കാര സമയം എടവണ്ണപ്പാറ ടൗണ്‍ -8.30 എടവണ്ണപ്പാറ മസ്ജിദുല്‍ ഹുദ- വി.കെ. സലിം -8.00 വാഴക്കാട് വലിയ ജുമാമസ്ജിദ് -8.00 വാഴക്കാട് മസ്ജിദുല്‍ ഇഹ്സാന്‍- ടി. ആരിഫലി -8.00 വാഴക്കാട് ദാറുസ്സലാം മസ്ജിദ്- ഫുക്കാര്‍ അലി -8.00 ഹയാത്തുല്‍ ഇസ്ലാം മസ്ജിദ് ചീനി ബസാർ -8.00 വാഴക്കാട് മസ്ജിദുറഹ്മാന്‍ -സദ്ദാദ് മൗലവി -8.00 വാഴക്കാട് ടൗണ്‍ സുന്നി മസ്ജിദ് -8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.