അരീക്കോട്:

പഠനോപകരണ വിതരണം മൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്റ്റുഡൻറ്സ് വെൽഫെയർ വിങ് വിദ്യാർഥികൾക്ക് പഠനോപകരണം നൽകി. പി.ടി.എ പ്രസിഡൻറ് ടി. സൈതലവി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജി.എസ്. ലിജിൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ബേബി ജോസ്, എസ്.ആർ.ജി കൺവീനർ എ. നസീറ, സ്റ്റാഫ് സെക്രട്ടറി സംഗീത, കെ. ശശികുമാർ, മുഹമ്മദ്, സജിത്ത്, അനൂപ് എന്നിവർ നേതൃത്വം നൽകി. കെ. മുജീബ് സ്വാഗതവും ഷമീം നന്ദിയും പറഞ്ഞു. തെരട്ടമ്മലിൽ വെള്ളപ്പൊക്കം കനത്ത മഴയെ തുടർന്ന് ഊർങ്ങാട്ടിരി തെരട്ടമ്മലിൽ വെള്ളപ്പൊക്കം. ചാലിയാറിന് തീരത്തെ ഗ്രാമത്തിലേക്ക് കാരാത്തോട് വഴിയാണ് വെള്ളം കയറിയത്. തെരട്ടമ്മൽ മൈതാനവും ചുറ്റുഭാഗവും വെള്ളത്തിനടിയിലായി. തെരട്ടമ്മലിൽ നിന്ന് തോരകാമ്പിലേക്ക് വയൽ വഴിയുള്ള കോൺക്രീറ്റ് റോഡ് വെള്ളത്തിനടിയിലാണ്. മഴ കനക്കുകയാണെങ്കിൽ തെരട്ടമ്മൽ-കല്ലരട്ടിക്കൽ റോഡ്, തെരട്ടമ്മൽ-വടക്കുംമുറി റോഡ്, തെരട്ടമ്മൽ-ഒതായി റോഡ് എന്നിവ വെള്ളത്തിനടിയിലാകാനും ഗതാഗതം സ്തംഭിക്കാനും സാധ്യതയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.