ആരോഗ്യ ശുചീകരണ ബോധവല്‍ക്കരണത്തിന് യുവാക്കള്‍ മുന്നിട്ടിറങ്ങണം -കെ.എന്‍.എ. ഖാദര്‍

വേങ്ങര: പകര്‍ച്ചപ്പനി ഉള്‍പ്പെടെ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും ശുചീകരണ ബോധവല്‍ക്കരണം സംഘടിപ്പിക്കുന്നതിനും യുവാക്കള്‍ രംഗത്തിറങ്ങണമെന്ന് കെ.എന്‍.എ. ഖാദര്‍ എം.എൽ.എ. പറപ്പൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച റമദാന്‍ സംഗമവും പെരുന്നാള്‍ കിറ്റ് വതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി. ഹനീഫ അധ്യക്ഷത വഹിച്ചു. ടി.പി. അഷ്‌റഫ്, സി. അയമുദു, ടി. ഹിദായത്തുല്ല, ടി. അബ്ദുല്‍ ഹഖ്, അലി കുഴിപ്പുറം, എൻ. നിസാര്‍, എ.വി. യൂനുസ്, എം.കെ. ഷാഹുല്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.