സുഹൃത്തിനെ കൊന്ന്​ യമുനയിൽ ഒ​ഴുക്കാൻ ശ്രമം; മൂന്നു പേർ പിടിയിൽ

ന്യൂഡൽഹി: സുഹൃത്തിെന കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം പെട്ടിയിലാക്കി യമുന നദിയിൽ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂന്നുപേരെ ഡൽഹി പൊലീസ് അറസ്റ്റുചെയ്തു. ഗാസിയാബാദ് സ്വദേശി ദീപാംശു എന്ന 23കാരനാണ് മദ്യപിച്ചുണ്ടായ വഴക്കിനിടയിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ മലയാളി വേരുള്ള കുട്ടു എന്ന് വിളിക്കുന്ന മനോജ് പിള്ള, വിശാൽ ത്യാഗി, പൗരുഷ് എന്നിവർ പൊലീസ് പിടിയിലായി. കൊല്ലപ്പെട്ട യുവാവും മറ്റു മൂന്നു പേരും ഗ്രേറ്റർ നോയിഡയിൽ ഒരുമിച്ചാണ് താമസം. ഞായറാഴ്ച മദ്യപിക്കവെ തർക്കമുണ്ടായി. ഇതേത്തുടർന്ന് വിശാലും പൗരുഷും യുവാവി​െൻറ കൈകാലുകൾ പിടിച്ചുെവക്കുകയും മനോജ് പിള്ള കഴുത്തു ഞെരിച്ച് കൊല്ലുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പെട്ടിയിലാക്കി നദിയിൽ ഉപേക്ഷിക്കാനായിരുന്നു പദ്ധതി. ഇതിനായി റിക്ഷയിൽ പോകവെ രക്തത്തുള്ളികൾ വീഴുന്നതു കണ്ട പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.