കൽപകഞ്ചേരി: ആദ്യശ്ശേരി മുരിക്കനങ്ങാട് തോടിെൻറ പാർശ്വഭിത്തി നിർമാണം പാതിവഴിയിൽ നിലച്ചത് പ്രദേശവാസികൾക്ക് ദുരിതമായി. പൊൻമുണ്ടം പഞ്ചായത്ത് രണ്ടും മൂന്നും വാർഡുകൾ അതിർത്തി പങ്കിടുന്ന സ്ഥലത്തുള്ള തോടരികിെൻറ പ്രവൃത്തി പൂർത്തീകരിക്കാത്തതുമൂലം വെള്ളക്കെട്ടിനും റോഡിെൻറ തകർച്ചക്ക് കാരണമാവുകയാണ്. മഴക്കാലമെത്തി തോടിലൂടെ ഒഴുകുന്ന വെള്ളത്തിെൻറ ശക്തി വർധിച്ചതോടെ പ്രദേശവാസികൾക്ക് ദുരിതം ഇരട്ടിയായിട്ടുണ്ട്. തകർന്ന തോടരികിലൂടെ വെള്ളം സമീപത്തെ വയലുകളിലേക്ക് കൂടുതലായി ഒഴുകുന്നത് കാരണം വെള്ളക്കെട്ട് ഉണ്ടാക്കാനും ഇടവരുന്നു. പ്രദേശത്ത് വെള്ളം കെട്ടിനിന്ന് തൊട്ടടുത്ത റോഡ് തകർന്ന് ഈ ഭാഗത്തേക്കുള്ള യാത്രാ സൗകര്യം മുടങ്ങുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ. താനൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ചാണ് ഇവിടെ തോടരിക് നിർമാണം നടത്തുന്നത്. photo: tir mw1, tir mw2 ആദ്യശ്ശേരി മുരിക്കനങ്ങാട് തോടിെൻറ പാർശ്വഭിത്തി നിർമാണം പാതിവഴിയിൽ പ്രവേശനോത്സവം കൽപകഞ്ചേരി: തലക്കടത്തൂർ നോർത്ത് (ഓവുങ്ങൽ) എ.എം.എൽ.പി സ്കൂളിലെ പ്രവേശനോത്സവം ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. റഫീഖ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.കെ. നൗഷാദ് ആധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ പാട്ടത്തിൽ കുഞ്ഞിമുഹമ്മദ്, പ്രധാനാധ്യാപിക വി.പി. മീര മോൾ, പി.സി. സജികുമാർ, എം.കെ. രമേശൻ, സി.പി. സാദത്ത് റഹ്മാൻ, പി.വി. തഫ്സീർ, പി.പി. അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.