മക്കരപ്പറമ്പ: മതസൗഹാർദവും സാമുദായിക ഐക്യവും ഉൗട്ടിയുറപ്പിച്ച് ഐക്യ സന്ദേശമുയർത്തി ജമാഅത്തെ ഇസ്ലാമി ദഅ്വത്ത് നഗർ ഏരിയ സംഘടിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം എൻ.കെ. അബ്ദുൽ അസീസ് റമദാൻ സന്ദേശം നൽകി. ഏരിയ പ്രസിഡൻറ് ബഷീർ ചെറുകുളമ്പ അധ്യക്ഷത വഹിച്ചു. മക്കരപ്പറമ്പ് ശിവക്ഷേത്രം കമ്മിറ്റി പ്രസിഡൻറ് പ്രഭാകരൻ ചോലക്കാട്, ടൗൺ മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി.പി. സെയ്തലവി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതിയധ്യക്ഷ രമ്യ രാമദാസ്, പി. രാജീവ്, ഭഗവാൻദാസ്, സലാം വെങ്കിട്ട, കെ.പി. മജീദ് നാറാണത്ത്, രവി, രാമദാസ്, പി. കുഞ്ഞുമുഹമ്മദ്, സലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളും പൗരപ്രമുഖരുമടക്കം നിരവധിപേർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.