കാലവര്‍ഷക്കെടുതിക്ക് അറുതിയായില്ല; ദുരിതമൊഴിയാതെ മലയോരം

ഫോട്ടോ ppm3 കനത്ത മഴയിൽ കവള മുക്കട്ട ചെരങ്ങാ തോട്ടിൽ മലവെള്ളം വന്നതോടെ വനത്തിനകത്ത് ഒറ്റപ്പെട്ട ചക്കിക്കുഴി ഫോറസ്റ്റ് ഓഫിസ് ഫോട്ടോ ppm4 വേങ്ങാപരത പുഞ്ചക്കുന്നിൽ തലക്കോട്ടുപുറം ബീരാൻകുട്ടിയുടെ നിർമാണത്തിലിരിക്കുന്ന വീടി​െൻറ സംരക്ഷണ ഭിത്തി തകർന്നപ്പോൾ ഫോട്ടോ ppm5 പൊട്ടിക്കല്ല് പ്രദേശത്ത് തുടർച്ചയായ മഴയിൽ വെള്ളം കയറിയ വീടുകള്‍ പൂക്കോട്ടുംപാടം: മഴ ശക്തമായതോടെ ഗ്രാമീണ പാതകളിലും വീടുകളിലും വെള്ളം കയറി ജനം ദുരിതത്തിലായി. അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് വേങ്ങാപരത റോഡി​െൻറ നിർമാണ പ്രവൃത്തികൾ പാതിവഴിയിൽ നിലച്ചതിനാലും അഴുക്കുചാലുകൾ ഇല്ലാത്തതിനാലും മഴവെള്ളം കയറി ഇതുവഴിയുള്ള യാത്ര ദുസ്സഹമായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ കവളമുക്കട്ട ചെരങ്ങാതോട്ടിൽ മലവെള്ളം വന്നതോടെ ചക്കിക്കുഴി ഫോറസ്റ്റ് ഓഫിസ് വനത്തിനകത്ത് ഒറ്റപ്പെട്ടു. വേങ്ങപരത പുഞ്ചക്കുന്നിൽ തലക്കോട്ടുപുറം ബീരാൻകുട്ടിയുടെ നിർമാണത്തിലിരിക്കുന്ന വീടി​െൻറ സംരക്ഷണ ഭിത്തി തകർന്ന് അടുക്കളയുടെ ഒരു ഭാഗം തകർന്നു. പൊട്ടിക്കല്ല് പ്രദേശങ്ങളിൽ തുടർച്ചയായ മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറി. രണ്ടു ദിവസത്തിലധികമായി മുറ്റത്തും പരിസരങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് വീടുകളുടെ സുരക്ഷക്കുതന്നെ ഭീഷണിയായിരിക്കുകയാണ്. കിണറുകളിൽ മലിനജലം നിറഞ്ഞതിനാൽ കുടിവെള്ളത്തിനും നാട്ടുകാർ ദുരിതം അനുഭവിക്കുന്നു. ടി.കെ കോളനിയിൽ കോട്ടപ്പുഴയിൽനിന്ന് കുടിവെള്ളത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് കുഴലുകൾ മലവെള്ളത്തിൽ ഒഴുക്കിപ്പോയതിനാൽ കോളനിയിൽ കുടിവെള്ളത്തിന് മഴവെള്ളത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.