'കേന്ദ്രം വിഹിതം കുറക്കുന്നത്​ ആരോഗ്യമേഖലയിൽ കോർപറേറ്റുകൾക്ക് അവസരമൊരുക്കുന്നു'

പെരിന്തൽമണ്ണ: കേന്ദ്ര സർക്കാർ ആരോഗ്യമേഖലയിലെ വിഹിതം ഓരോ വർഷവും കുറച്ചു കൊണ്ടുവരുന്നതായും ഇത്തരം നയങ്ങളാണ് സ്വദേശ വിദേശ കോർപറേറ്റുകൾക്ക് ചികിത്സ മേഖലയിൽ കടന്നുകയറാൻ അവസരമൊരുക്കുന്നതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള. ഇ.എം.എസ് സഹകരണ ആശുപത്രിയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഇ.എം.എസ് മെമോറിയൽ ചാരിറ്റബിൾ മെഡിക്കൽ ട്രസ്റ്റി​െൻറ ഓഫിസ് ഉദ്ഘാടനവും പുതിയ കർമ പദ്ധതികളുടെ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. മുൻ മന്ത്രിയും ട്രസ്റ്റിയുമായ പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ടി.കെ. ഹംസ, ഇ.എൻ. മോഹൻദാസ്, ഡോ. എ. മുഹമ്മദ്‌, ഡോ. കെ. മോഹൻദാസ്, വി. ശശികുമാർ, ട്രസ്റ്റ് ഒാേണാററി സെക്രട്ടറി പി.പി. വാസുദേവൻ, ഡോ. വി.യു. സീതി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.