കാളികാവ്: കനത്ത മഴയിൽ ചോക്കാട് പഞ്ചായത്തിലെ സ്രാമ്പിക്കലില്‍ ഏതാനും വീടുകളില്‍ വെള്ളം കയറി. കോഴിക്കോടംമുണ്ട ഭാഗത്താണ് വെള്ളം മൂടിയത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായതോടെ കിണറുകള്‍ മലിനമായി. ശക്തമായ മഴ പെയ്യുന്നതിനാല്‍ രാത്രിയും പകലും ജനങ്ങള്‍ പ്രയാസപ്പെടുകയാണ്. പാറക്കല്‍ മുജീബ് റഹ്മാൻ, കോന്താടന്‍ അസീസ്, കാട്ടിക്കുളങ്ങര നാസർ, കുറുങ്കാട്ടില്‍ പോക്കര്‍, കരിമ്പില്‍ ഹസന്‍, ചേലാ മീത്തില്‍ ജമാൽ, കരിമ്പനക്കല്‍ ഫൈസല്‍, അണ്ടിക്കാടന്‍ ഷൗക്കത്ത്, ചേലേമീത്തില്‍ റസാഖ് എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. പുല്ലങ്കോട് ചളിവാരി പ്രദേശങ്ങളിലെ തോടുകളില്‍നിന്നുള്ള വെള്ളവും ചക്കിക്കുഴിഭാഗത്ത് നിന്നുള്ള വെള്ളവും ഒഴുകിയെത്തുന്നതാണ് കോഴിക്കോടം മുണ്ട പ്രദേശം വെള്ളത്തിലാകാന്‍ കാരണം. തോടുകള്‍ കരകവിഞ്ഞൊഴുകുന്നതിന് പരിഹാരമുണ്ടാക്കാത്തതില്‍ പ്രദേശവാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്. തോടിന് സമീപത്തായി ഭിത്തിനിർമിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും അധികൃതര്‍ ഒന്നും ചെയ്തില്ല. ഇതു കാരണം മലവാരത്തുനിന്നുള്ള വെള്ളം ഒഴുകിയെത്തി പരിസരത്ത് നിറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.