വേങ്ങര: കാലവർഷം ശക്തിപ്രാപിച്ചതോെട വീശിയടിച്ച കാറ്റിൽ മരങ്ങൾ കടപുഴകി വൻ നാശനഷ്ടം. ഞായറാഴ്ച പുലർച്ച വലിയോറ പാട്ടക്കുളം ബസാറിലെ പാണംപറമ്പിൽ മമ്മുക്കുട്ടിയുടെ വീടിനു മുകളിലേക്ക് തെങ്ങു മറിഞ്ഞുവീണു. ഓടുമേഞ്ഞ വീടിെൻറ വരാന്തയും മേൽക്കൂരയും ഭാഗികമായി തകർന്നു. ആളപായമില്ല. വലിയോറ പരപ്പിൽ പാറ അമ്പാളി സബീറലിയുടെ വീടിനു മുകളിലേക്ക് തെങ്ങ് മുറിഞ്ഞുവീണു. അടുക്കളയും മേൽക്കൂര, വരാന്ത എന്നിവയും തകർന്നു. മരങ്ങൾ മുറിഞ്ഞുവീണും വൈദ്യുതി കമ്പികളിൽ മരച്ചില്ലകൾ കുടുങ്ങിയും കമ്പി പൊട്ടിവീണും പ്രദേശത്ത് വൈദ്യുതി മുടക്കം പതിവായി. ചിത്രം - 1 - വലിയോറ പൂക്കുളം ബസാറിൽ പാണം പറമ്പിൽ മമ്മുക്കുട്ടിയുടെ വീടിനു മുകളിൽ തെങ്ങ് വീണ നിലയിൽ 2 വലിയോറ പരപ്പിൽപാറ അമ്പാളി സബീറലിയുടെ വീടിനു മുകളിൽ തെങ്ങു വീണ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.