ശിവദാസന് സുഹൃത്തുക്കളുടെ സ്നേഹത്തിൽ ചാലിച്ച ഇഫ്താർ കോട്ടക്കൽ: ആദ്യമായി റമദാൻ വ്രതമനുഷ്ഠിക്കുന്ന ഹൈന്ദവ മത വിശ്വാസിക്ക് സൗഹാർദ കൂട്ടായ്മയുടെ സ്നേഹവിരുന്ന്. പറപ്പൂർ പാലാണിയിലെ കിഴക്കുമുറി ശിവദാസനേയും കുടുംബത്തേയുമാണ് സൃഹൃത്തുകൾ നോമ്പ് തുറപ്പിച്ചത്. ആശാരിപ്പണിക്കാരനായ ശിവദാസൻ ആദ്യമായി നോെമ്പടുക്കാൻ ഒരു കാരണമുണ്ട്. വർഷങ്ങളായി സന്ധിവേദനക്ക് തിരുവനന്തപുരത്തെ ഡോ. ജോയി ഫിലിപ്പിെൻറ ചികിത്സയിലാണ് ഇദ്ദേഹം. വേദനക്ക് ശമനമാകാൻ ഡോക്ടർ നൽകിയ നിർദേശമായിരുന്നു ഉപവാസം. നോമ്പ് ശരീരത്തിനും മനസ്സിനും ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കുമെന്നും ശരീരഭാരം കുറഞ്ഞാൽ അസുഖത്തിന് കുറവുണ്ടാകുമെന്നുമായിരുന്നു ഡോക്ടറുടെ ഉറപ്പ്. കഴിഞ്ഞതവണ നോെമ്പടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇത്തവണ രണ്ടും കൽപ്പിച്ച് നോമ്പെടുത്തു. പ്രോത്സാഹനവുമായി ഭാര്യ ഗിരിജയും മക്കളായ ആര്യ, അരുൺ, അഞ്ജു എന്നിവരും. മുസ്ലിം സുഹൃത്തുക്കളിൽനിന്ന് നോമ്പിെൻറ ചിട്ടവട്ടം മനസ്സിലാക്കിയായിരുന്നു തുടക്കം. ശിവദാസൻ പതിവായി നോമ്പനുഷ്ഠിക്കുന്ന വിവരം അറിഞ്ഞതോടെ ഇഫ്താർ വിരുന്നൊരുക്കാൻ സുഹൃത്തുക്കൾ തീരുമാനിച്ചു. സി.പി.എം പറപ്പൂർ ലോക്കൽ സെക്രട്ടറി പി.കെ. അഷ്റഫിെൻറ നേതൃത്വത്തിൽ സഹോദരെൻറ വീട്ടിലാണ് കാര്യമായ വിഭവങ്ങളോടെ നോമ്പുതുറ ഒരുക്കിയത്. photo caption: mpg ramadan vishesham പറപ്പൂർ പാലാണിയിലെ കിഴക്കുമുറി ശിവദാസന് സുഹൃത്തുകൾ ഒരുക്കിയ ഇഫ്താർ വിരുന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.