നിലമ്പൂർ: ന‍്യൂ അമരമ്പലം സംരക്ഷിത വനം-വന‍്യജീവി സങ്കേതമാക്കാനുള്ള ശിപാർശക്ക് സംസ്ഥാന വന‍്യജീവി ബോർഡിെൻറ അംഗീകാരം. നിലമ്പൂർ പ്രകൃതിപഠന കേന്ദ്രം ഡയറക്ടറും പരിസ്ഥിതി പ്രവർത്തകനുമായ പി. ജയപ്രകാശിെൻറ വിവരാവകാശ അപേക്ഷക്ക് തിരുവനന്തപുരം വൈൽഡ് ലൈഫ് ഓഫിസിൽനിന്ന് ലഭിച്ച മറുപടിയിലാണ് ഈ കാര‍്യമുള്ളത്. ന‍്യൂ അമരമ്പലം റിസർവ് ദേശീയോദ‍്യാനമായി പ്രഖ‍്യാപിക്കുന്നതിന് വനം വകുപ്പ് ആസ്ഥാനത്തെ നിയമ വിഭാഗം നൽകിയ ഉപദേശങ്ങളുടെ അടിസ്ഥാനത്തിൽ ഈസ്റ്റേൺ സർക്കിൾ കൺസർവേറ്ററുടെ റിപ്പോർട്ട് ആവശ‍്യപ്പെട്ടിട്ടുണ്ടെന്നും വിവരാവകാശ രേഖയിലുണ്ട്. സൈലൻറ് വാലി ബഫർസോൺ വന‍്യജീവി സങ്കേതമായി പ്രഖ‍്യാപിക്കുന്നത് സംബന്ധിച്ച് സർക്കാർ തലത്തിൽ അപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. ന‍്യൂ അമരമ്പലം വനം വന‍്യജീവി സങ്കേതമാക്കണമെന്നത് പതിറ്റാണ്ട് പഴക്കമുള്ള ആവശ‍്യമാണ്. 1983 മുതൽ ശിപാർശ സർക്കാറിെൻറ പരിഗണനയിലുണ്ട്. ജൈവസമ്പന്ന പ്രദേശമെന്ന നിലയിൽ ഐ.യു.സിഎന്നിെൻറ (ഇൻറർനാഷണൽ യൂനിയൻ ഫോർ കൺസർവേഷൻ ആൻഡ് നേച്വർ) ലോകപൈതൃക പട്ടികയിലേക്ക് പരിഗണിച്ചിട്ടുണ്ട്. വംശനാശ ഭീഷണി നേരിടുന്ന വരയാടുകൾ മുതൽ സിംഹവാലൻ കുരങ്ങുകൾവരെ ഇവിടെ അധിവസിക്കുന്നു. കേരള വനം ഗവേഷണ കേന്ദ്രത്തിെൻറ പഠനത്തിൽ 2293 തരം പക്ഷികളേയും 860 തരം പ്രാണികളേയും 133 തരം ചിത്രശലഭങ്ങളേയും കണ്ടെത്തിയിരുന്നു. അതീവ സംരക്ഷണം ആവശ‍്യമായതും വന‍്യജീവി സംരക്ഷണ നിയമത്തിെൻറ ഷെഡ‍്യൂൾ ഒന്നിൽ ഉൾപ്പെട്ടതുമായ ഏഷ‍്യൻ ആനകൾ, കടുവ, പുള്ളിപ്പുലി, കരടി എന്നിവയുടെ ആവാസകേന്ദ്രമാണിവിടം. സ്ഥാനീയവും വംശനാശ ഭീഷണി നേരിടുന്നതുമായ പക്ഷികളുടെ ആവാസകേന്ദ്രമെന്ന നിലയിൽ ന‍്യൂ അമരമ്പലത്തെ ബേർഡ് ലൈഫ് ഇൻറർനാഷണൽ ലോകത്തെ പ്രധാന പക്ഷിസങ്കേതങ്ങളിലൊന്നായാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.