വെള്ളക്കെട്ട്: ചുള്ളോട്ടുപറമ്പ് റോഡിൽ യാത്രാദുരിതം

വള്ളിക്കുന്ന്: മഴ പെയ്തതോടെ വെള്ളം കെട്ടിനിന്ന് ചേളാരി-ചുള്ളോട്ടുപറമ്പ് റോഡിൽ യാത്രാദുരിതം വർധിച്ചു. വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതാണ് ദുരിതത്തിന് കാരണം. ചില ഭാഗങ്ങളിൽ മുട്ടറ്റം വരെ വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ശാശ്വത പരിഹാരം കാണാൻ അധികൃതർ തയാറായില്ലെങ്കിൽ പഞ്ചായത്ത് ഉപരോധം ഉൾപ്പെടെ നടത്തുമെന്ന് നാട്ടുകാർ അറിയിച്ചു. ഫോട്ടോ. ചേളാരി-ചുള്ളോട്ടുപറമ്പ് റോഡിലെ വെള്ളക്കെട്ട്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.