കൊണ്ടോട്ടി: മാപ്പിളമാർക്കിടയിൽ പ്രചാരത്തിലുള്ള തമാശകൾ സമാഹരിക്കുന്നതിനായി കൊണ്ടോട്ടി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകല അക്കാദമി ജൂലൈ എട്ടിന് മാപ്പിളതമാശ എന്ന പേരിൽ പരിപാടി സംഘടിപ്പിക്കുന്നു. കോഴിക്കോട് ടൗൺഹാളിൽ രാവിലെ 10 മുതൽ അഞ്ചുവരെയാണ് പരിപാടി. മാപ്പിളതമാശകൾ അവതരിപ്പിക്കാൻ കഴിവുള്ളവരും മാപ്പിളതമാശകൾ അവതരിപ്പിക്കുന്നവരെക്കുറിച്ച് അറിവുള്ളവരും അക്കാദമിയുമായി ബന്ധപ്പെടണം. ടി.കെ. ഹംസ, എം.എൻ. കാരശ്ശേരി, കെ.വി. അബൂട്ടി, കെ.പി. കുഞ്ഞിമൂസ്സ, കാനേഷ് പൂനൂർ, നൗഷാദ് പാപ്പിയോൺ, ആസാദ് വണ്ടൂർ, കിഴിശ്ശേരി അബൂബക്കർ, ഡോ. കെ.കെ. മുഹമ്മദ് അബ്ദുൽ സത്താർ തുടങ്ങിയവർ പങ്കെടുക്കും. ഫോൺ: 0483 2711432. വാട്സ്ആപ്പ്: 9847173451.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.