കാറ്റും മഴയും: തെങ്ങ് വീടിന് മുകളിൽ വീണ് മൂന്നുപേർക്ക് പരിക്ക്

പുറത്തൂർ: പുറത്തൂരിലും പരിസര പ്രദേശത്തുമുണ്ടായ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീടിന് മുകളിൽ വീണ് മൂന്നുപേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. കാവിലക്കാട് ആച്ചാം കളത്തിൽ നീലിയുടെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. വീഴ്‌ചയിൽ വീടി​െൻറ മേൽക്കൂര തകർന്ന് പട്ടികയും ഓടും തെറിച്ചാണ് വീട്ടിനകത്ത് ടി.വി കണ്ടുകൊണ്ടിരുന്ന നീലിയുടെ മകൾ ശാന്തക്ക് (40) കൈക്കും മക‍​െൻറ മകൾ കൃഷ്ണ കൃപക്ക് (15) തലക്കും മകളുടെ മകൾ ആതിരക്ക് (16) കാലിനും പരിക്കേറ്റത്. തെങ്ങ് വീണ് വീടിനകത്ത് കുടുങ്ങിയവരുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് മൂവരെയും പുറത്തെടുത്ത് പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയത്. വെള്ളിയാഴ്ച രാത്രിതന്നെ ശക്തമായ കാറ്റിൽ കരിയിലപ്പാലത്തിന് സമീപം കണ്ണാം റമ്പത്ത് അപ്പുക്കുട്ട‍​െൻറ വീടിന് മുകളിലേക്ക് മുറ്റത്തെ തേക്ക് കടപുഴകി വീണ് വീടി​െൻറ സൺ ഷൈഡ് തകർന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. സുധാകരനും വാർഡ് മെംബർമാരും പ്രദേശത്തെത്തി വേണ്ട നടപടികൾ സ്വീകരിച്ചു. photo: tirw4 melkoora തെങ്ങ് വീണ് തകർന്ന മേൽക്കൂര tirw5 parikettavar പരിക്കേറ്റ ശാന്ത, കൃഷ്ണ കൃപ, ആതിര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.