കാളികാവ്: യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി കാളികാവ് സി.എച്ച്.സിയിലെ രോഗികള്‍ക്കും പരിചാരകര്‍ക്കും വേണ്ടി നടത്തിവരുന്ന നോമ്പ് തുറയുടെ അവസാനത്തെ പത്ത് ദിവസങ്ങളിലെ വിഭവങ്ങള്‍ക്കുള്ള ചെലവ് വഹിക്കുമെന്ന് കാളികാവ് ഗ്ലോബല്‍ കെ.എം.സി.സി നേതാക്കള്‍ അറിയിച്ചു. അവസാന പത്ത് ദിവസത്തേക്കുള്ള നോമ്പുതുറ ഒരുക്കുന്നതിനുള്ള ഫണ്ട് കൈമാറ്റം കാളികാവ് സി.എച്ച്.സിയില്‍ കാളികാവ് ഗ്ലോബല്‍ കെ.എം.സി.സി ചെയര്‍മാന്‍ കെ.പി. ഹൈദരലി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് എന്‍. ജഅ്ഫറിന് തുക കൈമാറി നിര്‍വഹിച്ചു. മുഹമ്മദാലി എന്ന മാനു, കാളികാവ് പഞ്ചായത്ത് മുന്‍ പ്രസിഡൻറ് വി.പി.എ. നാസര്‍, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡൻറ് ഡോ. ഫൈസല്‍ ബാബു, സിദ്ദിഖ് മുക്കില്‍, കെ.വി. മാനു, ഇഖ്ബാല്‍ പുറ്റമണ്ണ, അബ്ബാസ് പാലപ്ര, വി.പി. സദഖത്തുല്ല ചാഴിയോട്, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹാരിസ് പള്ളിശ്ശേരി, യൂത്ത് ലീഗ് ഭാരവാഹികളായ സമീര്‍ അഞ്ചച്ചവിടി, വി.പി. ബദ്‌റുദുജ മാസ്റ്റര്‍, വി.എം. ഹനീഫ ഫൈസി, ഫിര്‍ദൗസ്, ശിഹാബ്, സമീര്‍ അടക്കാകുണ്ട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.