പാലക്കാട്: മുരുകൻ മാഷ് തെൻറ 92ാം പിറന്നാൾ ആഘോഷിച്ചത് ശിഷ്യരോടൊപ്പം. നഗരത്തിലെ മുരുകണി എൽ.പി സ്കൂളിൽ പ്രധാനാധ്യാപകനായിരുന്നു അകത്തേത്തറ കിഴക്കേ കോണിങ്ങലിടം ചാത്തു അച്ഛനെന്ന മുരുകൻ മാഷ്. തെൻറ വീട്ടിൽ ശിഷ്യർക്ക് പിറന്നാൾ സദ്യ ഒരുക്കിയും സമ്മാനങ്ങൾ നൽകിയുമാണ് മുരുകൻ മാഷ് ശിഷ്യരുമായി സ്നേഹം പങ്കുവെച്ചത്. പാലക്കാട് നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരനാണ് ശിഷ്യരുടെ ഉപഹാരം സമർപ്പിച്ചത്. ശിഷ്യരായ വി. രവീന്ദ്രൻ, എം.എസ്. ദാസ് മാട്ടുമന്ത, എം.ആർ. അനിത എന്നിവർ സംസാരിച്ചു. പിറന്നാൾ വിരുന്നിന് ശേഷം മുരുകൻ മാഷ് തെൻറ ശിഷ്യർക്ക് കോടിമുണ്ടും 201 രൂപയും സമ്മാനമായി നൽകി. തരൂരിൽ പുതിയ ആർട്സ് ആൻഡ് സയൻസ് കോളജ് പാലക്കാട്: തരൂർ മണ്ഡലത്തിൽ കുത്തന്നൂർ പഞ്ചായത്തിലെ തോലന്നൂരിൽ പുതിയ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളജ് അനുവദിച്ചു. ബുധനാഴ്ചത്തെ മന്ത്രിസഭ യോഗമാണ് കോളജ് അനുവദിക്കാൻ തീരുമാനിച്ചത്. ഈ അധ്യയനവർഷം ക്ലാസുകൾ ആരംഭിക്കും. തോലന്നൂർ ഹയർ സെക്കൻഡറി സ്കൂളിനോട് അനുബന്ധിച്ചാണ് താൽക്കാലികമായി കോളജ് പ്രവർത്തിക്കുക. കോളജ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം സ്കൂൾ കോമ്പൗണ്ടിൽനിന്നും വിട്ടുനൽകും. ബി.എ ഇംഗ്ലീഷ്, ബി.കോം, ബി.എസ്സി ജ്യോഗ്രഫി എന്നീ കോഴ്സുകളാണ് അനുവദിച്ചിട്ടുള്ളത്. ഒന്നാംവർഷ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള തസ്തികകളും അനുവദിച്ചു. പ്രിൻസിപ്പൽ, അസി. പ്രഫസർ (മൂന്ന് തസ്തിക), ജൂനിയർ സൂപ്രണ്ട്, ക്ലർക്, അറ്റൻഡർ, നൈറ്റ് വാച്ച്മാൻ, കാഷ്വൽ സ്വീപ്പർ, കാഷ്വൽ സാനിറ്ററി വർക്കർ എന്നീ തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.