പാലക്കാട്: അട്ടപ്പാടിയിൽ ആംബുലൻസ് ലഭിക്കാത്തതിനാൽ പൂർണഗർഭിണിയായ ആദിവാസി യുവതിയെ കമ്പിൽകെട്ടി ചുമന്ന് കോട്ടത്തറ ൈട്രബൽ സ്പെഷാലിറ്റി ആശുപത്രിയിലെത്തിച്ച സംഭവത്തിൽ വനിത കമീഷൻ ജില്ല കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. മാധ്യമങ്ങളിലൂടെ വാർത്തയറിഞ്ഞ ഉടൻ തന്നെ സംഭവത്തിെൻറ നിജസ്ഥിതി അന്വേഷിച്ച് കലക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി ചെയർപേഴ്സൻ എം.സി. ജോസഫൈൻ അറിയിച്ചു. റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.