​മമ്പാട്​ പൊങ്ങല്ലൂർ അപകടം: മുഹ്സിന ഷെറിന്​ നാടി​െൻറ യാത്രാമൊഴി

കാരകുന്ന് (മലപ്പുറം): മമ്പാട് പൊങ്ങല്ലൂർ വാഹനാപകടത്തിൽ ചൊവ്വാഴ്ച മരിച്ച കാരകുന്നിലെ പാലക്കൽ ഷൗക്കത്ത് എന്ന കുഞ്ഞാണിയുടെ മകൾ മുഹ്സിന ഷെറി​െൻറ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. തിങ്കളാഴ്ച ഉച്ചക്ക് 2.30ഒാടെ കെ.എൻ.ജി റോഡിൽ പൊങ്ങല്ലൂർ പാലത്തിന് സമീപം ബസും ഒമ്നി വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സാരമായി പരിക്കേറ്റ് പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെരിന്തൽമണ്ണയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സ്വദേശമായ കാരകുന്നിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചത്. തുടർന്ന് വീടിന് സമീപത്തെ നാസ് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വെച്ചു. സഹപാഠികളും അധ്യാപകരും ഉറ്റവരുമടക്കം വൻ ജനാവലിയാണ് മയ്യിത്ത് ഒരു നോക്ക് കാണാനായി എത്തിയത്. ഇവിടെ നടന്ന മയ്യിത്ത് നമസ്കാരത്തിന് മുഹ്സിനയുടെ മാതാവ് ഉമൈറത്ത് നേതൃത്വം നൽകി. 2.30ഒാടെ കാരകുന്ന് മുത്തലാട്ട് ജുമാമസ്ജിദിൽ മയ്യിത്ത് നമസ്കാരത്തിനുശേഷം ഖബറടക്കി. അപകടത്തിൽ മുഹ്സിന ഷെറിനെ കൂടാതെ എടവണ്ണ ഒറിജിൻ ബേക്കറി ഉടമ ആലുങ്ങൽ അക്ബർ അലി (43), സഹോദരിയും വണ്ടൂർ വാളോറിങ്ങൽ തച്ചങ്ങോടൻ ഉസ്മാ​െൻറ ഭാര്യയുമായ നസീറ (29), നസീറയുടെ മകൾ ദിയ (എട്ട്), അക്ബർ അലിയുടെ സഹോദരൻ നാസറി​െൻറ ഭാര്യ ശിഫ (21), സഹോദരിയുടെ മകൾ ശിഫ ആയിശ (19) എന്നിവരാണ് മരിച്ചത്. അക്ബർ അലിയുടെ മാതാവ് ആയിശ (65), മകൾ നജ്വ (എട്ട്), സഹോദരി ഫൗസിയ, നസീറയുടെ മകൾ ഹിബ തസ്നി (13) എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.