തെരഞ്ഞെടുപ്പില്ല; സ്​പിന്നിങ്​ മില്ലുകളിൽ വിചിത്ര ഭരണരീതി

മലപ്പുറം: വ്യവസായ വകുപ്പിന് കീഴിലെ ആറ് സഹകരണ സ്പിന്നിങ് മില്ലുകളിൽ തെരഞ്ഞെടുപ്പ് നടത്താതെ ഭരണസമിതികൾ തുടരുന്നു. കണ്ണൂർ, മലപ്പുറം, കുറ്റിപ്പുറം മാൽകോടെക്സ്, തൃശൂർ, ആലപ്പുഴ, കൊല്ലം സ്പിന്നിങ് മില്ലുകളിലാണിത്. കുറ്റിപ്പുറം മാൽകോടെക്സിൽ സർക്കാർ നോമിനേറ്റഡ് അഡ്മിനിസ്േട്രറ്റിവ് കമ്മിറ്റിയും ബാക്കി അഞ്ചിടത്ത് നോമിനേറ്റഡ് ഭരണസമിതിയുമാണ് തുടരുന്നത്. ഭരണം മാറുന്നതിന് അനുസരിച്ച് ഇവിടെ ഭരണസമിതിയും മാറുന്നു. കോട്ടയം പ്രിയദർശനി സഹകരണ സ്പിന്നിങ് മില്ലിലും തൃശൂർ മാളയിലെ കരുണാകരൻ സ്മാരക സ്പിന്നിങ് മില്ലിലും മാത്രമാണ് തെരഞ്ഞെടുത്ത ഭരണസമിതിയുള്ളത്. കേരള സഹകരണ നിയമപ്രകാരം രജിസ്റ്റർ ചെയ്തവയാണ് സ്പിന്നിങ് മില്ലുകൾ. പ്രാഥമിക സഹകരണ സംഘങ്ങളുടെ ഗണത്തിലാണ്. ഇത്തരം സംഘങ്ങളിലേക്ക് സർക്കാറിന് നാമനിർദേശം ചെയ്യാൻ നിലവിലെ നിയമപ്രകാരം വ്യവസ്ഥയില്ല. പഴയ ഓർഡിനൻസി​െൻറ പിൻബലത്തിലാണ് നോമിനേറ്റഡ് ഭരണസമിതി തുടർന്നുവരുന്നത്. നിലവിലെ ഭരണസമിതി പിരിച്ചുവിട്ടോ ക്വോറം തികയാത്ത സാഹചര്യത്തിലോ സർക്കാർ നോമിനേഷനിലൂടെ പരമാവധി മൂന്ന് അംഗങ്ങൾ ഉൾപ്പെടുന്ന അഡ്മിനിസ്േട്രറ്റിവ് കമ്മിറ്റിക്ക് ഒരു വർഷം വരെ ഭരണം തുടരാവുന്ന വ്യവസ്ഥയാണ് നിയമത്തിലുള്ളത്. ഇൗ കാലയളവിനുള്ളിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുപ്പ് നടത്തി അധികാരം കൈമാറണം. അപ്പെക്സ് ബോഡിയായ ടെക്സ്ഫെഡിലും നിയമം മറികടന്ന് കൂടുതൽ നോമിനേഷൻ നടക്കുന്നുണ്ട്. ഇത്തരം സംഘങ്ങളിൽ പരമാവധി 15 അംഗങ്ങളും മിനിമം ഏഴ് അംഗങ്ങളും ഉണ്ടായിരിക്കണം എന്നതാണ് നിയമം. എന്നാൽ, ഇൗ മില്ലുകളിൽ ഒന്നും മിനിമം ഏഴ് അംഗങ്ങൾ ഇല്ല. എല്ലാ മില്ലുകളിലും ഒാഹരിയുടമകൾ ഉണ്ടെങ്കിലും വർഷിക ജനറൽബോഡി വിളിച്ച് ചേർക്കാറില്ല. രാഷ്ട്രീയമായ കാരണങ്ങളാൽ സ്പിന്നിങ് മില്ലുകളിൽ തെരഞ്ഞെടുപ്പ് നടത്താൻ സർക്കാർ തയാറാവുന്നില്ല. ഭരണം മാറുന്നതിന് അനുസരിച്ച് നോമിനേഷനിലൂടെ താൽപര്യക്കാരെ ഭരണസമിതിയിൽ അവരോധിക്കുകയാണ് ഇരുമുന്നണികളും. കെ.പി. യാസിർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.