മയക്കുമരുന്ന് കേസുകൾക്ക് മഞ്ചേരിയിൽ എൻ.ഡി.പി.എസ് കോടതി

മഞ്ചേരി: മയക്കുമരുന്നു കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യാൻ മഞ്ചേരിയിൽ സ്പെഷൽ കോടതിക്ക് നടപടി തുടങ്ങി. പുതിയ കോടതി സ്ഥാപിക്കാൻ ഹൈകോടതി രജിസ്ട്രാർ സംസ്ഥാന അഡീഷനൽ ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു. മഞ്ചേരിയിലെ പട്ടികജാതി, പട്ടികവർഗ സ്പെഷൽ കോടതിക്ക് അധിക ചുമതല നൽകി ഇത് നടപ്പിൽ വരുത്താനാണ് നിർദേശം. മഞ്ചേരി, പെരിന്തൽമണ്ണ, തിരൂർ ബാർ അസോസിയേഷനുകൾ ചേർന്ന് നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. വടകരയിലെ എൻ.ഡി.പി.എസ് കോടതിയിലേക്കാണ് മലപ്പുറം ജില്ലയിലെ മയക്കുമരുന്നു കേസുകൾ അയക്കുന്നത്. മലപ്പുറത്തെ ആയിരത്തോളം കേസുകൾ ഇവിടെ കെട്ടിക്കിടക്കുന്നതായാണ് കണക്ക്. നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻറൻസ് ആക്ട് (എൻ.ഡി.പി.എസ്) എന്ന പേരിൽ 1985ലാണ് ആക്ടും പ്രത്യേക നിയമവും വരുന്നത്. പുതിയ കോടതി പ്രവർത്തനം തുടങ്ങുന്നതോടെ ജില്ലയിൽ പൊലീസ്, എക്സൈസ് വിഭാഗങ്ങൾ രജിസ്റ്റർ ചെയ്ത വടകരയിലേക്ക് അയച്ച മുഴുവൻ കേസുകളും മഞ്ചേരിയിലേക്ക് മാറ്റും. വടകരയിൽ ഇപ്പോൾ കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ നാലു ജില്ലകളിൽ നിന്നുള്ള കേസുകളാണ് വരുന്നത്. കേസി‍​െൻറ വിചാരണ നടപടികൾക്ക് ഉദ്യോഗസ്ഥരും അഭിഭാഷകരും സാക്ഷികളും ഹാജരാകുന്നത് ഏറെ പ്രയാസകരമായിരുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗികാതിക്രമം തടയൽ (പോക്സോ) നിയമത്തിൽ എല്ലാ ജില്ലകളിലും സ്പെഷൽ കോടതി സ്ഥാപിക്കണമെന്ന് നിർദേശമുണ്ട്. മഞ്ചേരിയിൽ നിലവിലെ ഒന്നാം അഡീഷനൽ ജില്ല സെഷൻസ് കോടതിക്ക് പോക്സോ കേസുകളുടെ അധിക ചുമതല നൽകിയിരിക്കുകയാണ്. പോക്സോ കേസുകൾ മാത്രം കൈകാര്യം ചെയ്യാൻ സ്പെഷൽ കോടതി വേണമെന്ന് സർക്കാറിൽ ആവശ്യമുന്നയിച്ച് വരികയാണ്. നാലുവർഷം മുമ്പാണ് മഞ്ചേരിയിൽ പട്ടികജാതി, പട്ടികവർഗ സ്പെഷൽ കോടതി അനുവദിച്ചത്. വൈദ്യുതി വകുപ്പി‍​െൻറ കെട്ടിടത്തിലാണ് പ്രവർത്തനം. മഞ്ചേരിയിൽ പുതിയ കോടതി സമുച്ഛയം നിർമാണത്തിലാണ്. കെട്ടിടസൗകര്യങ്ങളായാൽ എസ്.സി, എസ്.ടി സ്പെഷൽ കോടതിയും എൻ.ഡി.പി.എസ് സ്പെഷൽ കോടതിയും ഭാവിയിൽ വേറിട്ട് പ്രവർത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.