ബൈക്ക് മോഷണവും ഫോൺ തട്ടിപ്പറിക്കലും: യുവാവ് പിടിയിൽ

വണ്ടൂർ: ബൈക്ക് മോഷണവും മൊബൈൽ ഫോൺ തട്ടിപ്പറിക്കലും പതിവാക്കിയ യുവാവ് പൊലീസ് പിടിയിലായി. കാരക്കുന്ന് പള്ളിപ്പടി കല്ലിങ്ങൽപ്പാറ ഫായിസിനെയാണ് (22) എസ്.ഐ പി. ചന്ദ്രൻ അറസ്റ്റ് ചെയ്തത്. മാർച്ച് മൂന്നിന് വാണിയമ്പലം പഴയ പോസ്റ്റ് ഓഫിസിന് സമീപത്ത് മീറ്റർ റീഡിങ് എടുക്കുകയായിരുന്ന കെ.എസ്.ഇ.ബി ജീവനക്കാര​െൻറ യൂനികോൺ ബൈക്ക് മോഷണം പോയ കേസിലാണ് ഇയാൾ അറസ്റ്റിലായത്. കാരക്കുന്ന് സ്വദേശിയായ പ്രതി രണ്ട് വർഷമായി നടുവത്ത് രാജീവ് കോളനിയിലെ സഹോദരിയുടെ വീട്ടിലാണ് താമസം. മോഷ്ടിച്ച ബൈക്ക് നമ്പർ പ്ലേറ്റ് മാറ്റി ഉപയോഗിച്ച് ഒരു മാസം മുമ്പ് കോഴിക്കോട് മാവൂരിൽ ഉപേക്ഷിക്കുകയായിരുന്നു. ബൈക്ക് ഇവിടെ നിന്ന് കണ്ടെടുത്തു. പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപത്തുനിന്ന് മറ്റൊരു ഗ്ലാമർ ബൈക്കും നിരവധി പേരുടെ മൊബൈൽ ഫോണുകളും കൈക്കലാക്കിയിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. ഇയാൾക്കെതിരെ ആറ് കേസുകളാണ് വണ്ടൂരിൽ രജിസ്റ്റർ ചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.