മേലാറ്റൂര്‍: വെട്ടത്തൂർ കാരയിൽ വീട്ടമ്മ വീട്ടിനകത്ത് കുത്തേറ്റുമരിച്ച കേസിൽ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാര ജി.എല്‍.പി സ്‌കൂളിനു സമീപം താമസിച്ചിരുന്ന ചെമ്മാണിയോട് പന്നിവീട്ടില്‍ കോളനിയിലെ സരോജിനി (44) മരിച്ച സംഭവത്തിലാണ് ഭര്‍ത്താവ് തോരക്കാട്ടില്‍ പഴന്തോട്ടിങ്ങൽ ചന്ദ്രനെ (48) മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 29ന് രാത്രി ഒമ്പതോടെയാണ് കേസിനാസ്പദമായ സംഭവം. നിലവിളിശബ്ദം കേെട്ടത്തിയ ചന്ദ്രെൻറ സഹോദരന്‍ മണികണ്ഠനും അയല്‍ വാസികളുമാണ് സരോജിനിയെ വീടിനകത്ത് കുത്തേറ്റനിലയില്‍ കണ്ടത്. ഉടൻ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ മേലാറ്റൂര്‍ പൊലീസാണ് വീടിനകത്ത് ചന്ദ്രന്‍ അബോധാവസ്ഥയില്‍ കിടക്കുന്നതുകണ്ടത്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അമിതമായി മരുന്ന് കഴിച്ചതാണ് ചന്ദ്രന്‍ അബോധാവസ്ഥയിലാകാന്‍ കാരണമെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇത് ആത്മഹത്യശ്രമമായാണ് പൊലീസ് കണക്കാക്കുന്നത്. പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രനെ ബുധാഴ്ച ഉച്ചയോടെ ഡിസ്ചാർജ് ചെയ്തു. തുടർന്ന് മേലാറ്റൂര്‍ എസ്.ഐ പി.കെ. അജിത്തിെൻറ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്ത് വൈകീട്ട് ആറോടെ അറസ്റ്റ് രേഖപ്പെടുത്തി. ദൃക്സാക്ഷികളില്ലാത്ത കേസില്‍ സാഹചര്യത്തെളിവുകളുടെയും അയല്‍വാസികളുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ ചന്ദ്രനാണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.