വൈദ്യുതി മുടക്കവും വോള്‍ട്ടേജ് ക്ഷാമവും: പോത്തുകല്ലില്‍ ജനങ്ങള്‍ ദുരിതത്തില്‍

എടക്കര: നോമ്പുതുറ സമയത്തെ വൈദ്യുതി മുടക്കവും വോള്‍ട്ടേജ് ക്ഷാമവും മൂലം കെ.എസ്.ഇ.ബി പോത്തുകല്‍ സെക്ഷന് കീഴിലെ ഉപഭോക്താക്കള്‍ ദുരിതത്തില്‍. ഒരു മാസത്തോളമായി സെക്ഷന്‍ പരിധിയിലെ കോടാലിപ്പൊയില്‍, ചന്തക്കുന്ന്, ചെമ്പന്‍കൊല്ലി പ്രദേശങ്ങളിലാണ് വൈദ്യുതി മുടക്കവും വോള്‍ട്ടേജ് ക്ഷാമവും മൂലം നാട്ടുകാര്‍ ദുരിതത്തിലായത്. സെക്ഷന് കീഴിലെ ഈ പ്രദേശങ്ങളില്‍ നോമ്പുതുറ സമയങ്ങളിലാണ് നിത്യേനയെന്നോണം വൈദ്യുതി മുടങ്ങുന്നത്. അര മണിക്കൂറിലേറെ നീളുന്നതാണ് ഓരോ മുടക്കവും. പ്രഖ്യാപിത പവർക്കട്ടിന് കാരണമെന്താണെന്ന് വ്യക്തമല്ല. ഇതിന് പുറമെ വോള്‍ട്ടേജ് ക്ഷാമവും ജനങ്ങളെ ദുരിതത്തിലാക്കുന്നുണ്ട്. പകല്‍ സമയങ്ങളില്‍ ഗാര്‍ഹിക ഉപകരണങ്ങള്‍പോലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.