bit

റെയിൽവേ അവഗണന: നിവേദനം നൽകി തിരൂർ: കൊച്ചുവേളി-മംഗലാപുരം അന്ത്യോദയ എക്സ്പ്രസിന് മലപ്പുറം ജില്ലയിലും സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം െഡവലപ്മെൻഡ് ഫോറം പി.കെ. കുഞ്ഞാലിക്കുട്ടി എം.പിക്ക് നിവേദനം നൽകി. ജില്ലയിലെ പ്രധാന സ്റ്റേഷന്നായ തിരൂരിനെ ഇതരജില്ലകളുടെ ആസ്ഥാന സ്റ്റേഷനുകൾക്ക് തുല്യമായ പദവിയിലേക്ക് ഉയര്‍ത്തുക, ചരിത്രപരമായ പ്രാധാന്യം ഉള്‍ക്കൊണ്ട് തിരൂരിനെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തുക, ജില്ലയില്‍ നിര്‍ത്താതെ പോകുന്ന 13 ട്രെയിനുകള്‍ക്കും തിരൂരില്‍ സ്റ്റോപ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഭാരവാഹികളായ ‍യൂനുസ് സലീം, അൻവർ പന്നിക്കണ്ടത്തിൽ, സക്കീർ കുന്നശ്ശേരി, ജാബിര്‍ പന്നികണ്ടത്തില്‍ എന്നിവര്‍ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.