തേഞ്ഞിപ്പലം: മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ ജലനിധി പദ്ധതിക്ക് സാങ്കേതികാനുമതി ലഭിച്ചതായി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ. മൂന്നിയൂര്‍ പഞ്ചായത്തില്‍ 5999 ഉപഭോക്താക്കള്‍ അംഗങ്ങളായ പദ്ധതിക്ക് 21.40 കോടിയാണ് അനുവദിച്ചത്. 2014ല്‍ ജലനിധി ബാച്ച് മൂന്നിൽ ഉള്‍പ്പെടുത്തിയാണ് പദ്ധതി ആരംഭിച്ചത്. ലോകബാങ്കിെൻറ സഹായത്തോടെ കേരള ഗ്രാമീണ ശുദ്ധജലവിതരണ ഏജന്‍സിയാണ് പദ്ധതി നടപ്പാക്കുന്നത്. ജലസംഭരണിക്ക് സ്ഥലം വാങ്ങുന്നതുള്‍പ്പെടെ പൂര്‍ത്തിയായി. ജലനിധി ഡി.പി.ആറിന് അംഗീകാരം മാത്രമാണ് നല്‍കിയത്. സാങ്കേതികാനുമതിയും ടെൻഡര്‍ നടപടിയും നീണ്ടതോടെ സാങ്കേതികാനുമതി ഉടന്‍ പൂര്‍ത്തീകരിക്കണമെന്നും ചേലേമ്പ്ര ജലനിധി പദ്ധതിയുടെ അഡീഷനല്‍ ജലസംഭരണിയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് എം.എല്‍.എ കഴിഞ്ഞ നിയമസഭ സമ്മേളനത്തില്‍ സബ്മിഷന്‍ അവതരിപ്പിച്ചിരുന്നു. പദ്ധതിയുടെ സാങ്കേതികാനുമതി വേഗത്തിലാക്കുമെന്നും ചേലേമ്പ്ര പദ്ധതിക്കാവശ്യമായ ജലസംഭരണി ഉടന്‍ അനുവദിക്കുമെന്നും മന്ത്രി മാത്യു ടി. തോമസ് ഉറപ്പ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.