മലപ്പുറം-നിലമ്പൂർ 110 കെ.വി ലൈൻ മാർച്ചിനകം പൂർത്തീകരിക്കും നിലമ്പൂർ: മലപ്പുറം-നിലമ്പൂര്‍ വൈദ്യുതി ലൈന്‍ 110 കെ.വി ആക്കുന്ന പ്രവൃത്തി അടുത്ത മാര്‍ച്ചിനകം പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എം.എം. മണി. നിയമസഭയില്‍ പി.വി. അന്‍വർ എം.എൽ.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രണ്ട് ഘട്ടങ്ങളായാണ് പ്രവൃത്തി പൂർത്തീകരിക്കുന്നത്. മലപ്പുറം മുതല്‍ മഞ്ചേരി വരെയുണ്ടായിരുന്ന 13.65 കിലോമീറ്റര്‍ 66 കെ.വി ലൈന്‍ 110 കെ.വി ആയി ഒന്നാംഘട്ടത്തിൽ ശേഷി വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് ജനുവരിയില്‍ കമീഷന്‍ ചെയ്തു. രണ്ടാംഘട്ടമായ മഞ്ചേരി മുതല്‍ നിലമ്പൂര്‍ വരെയുള്ള 24 കിലോ മീറ്റര്‍ ലൈന്‍ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. രണ്ടാംഘട്ടത്തില്‍ 74 ടവറുകള്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇതില്‍ 39 എണ്ണത്തിെൻറ അടിത്തറ സ്ഥാപിച്ചു. നിലമ്പൂര്‍ സബ് സ്റ്റേഷനിലെ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് വനംവകുപ്പിന് സെക്യൂരിറ്റി അടച്ച് അനുമതി വാങ്ങിയിട്ടുണ്ടെന്നും മരം മുറിക്കുന്നതിന് കരാർ നല്‍കിയിട്ടുണ്ടെന്നും മറുപടിയിലുണ്ട്്. സബ് സ്റ്റേഷെൻറ ശേഷി വര്‍ധിപ്പിക്കുന്ന ജോലികള്‍ മരംമുറിച്ചു മാറ്റുന്നതോടെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.