മഞ്ചേരി: മങ്കടയിൽ യുവാവിനെ വീട്ടിനകത്തിട്ട് മർദിച്ച് കൊലപ്പെടുത്തിയ കേസ് വിചാരണ നടപടികൾക്കായി മഞ്ചേരി ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കൈമാറി. മങ്കട കൂട്ടിൽ കുന്നശേരി നസീർ ഹുസൈനെ (42) കൊലപ്പെടുത്തിയ കേസിലാണ് നടപടി. 2016 ജൂൺ എട്ടിനാണ് നസീർ ഹുസൈനെ എട്ടോളം പേർ ചേർന്ന് അടിച്ചും കുത്തിയും മാരകമായി പരിക്കേൽപ്പിച്ചത്. നായക്കത്ത് അബ്ദുൽ നാസർ, നായക്കത്ത് ഷറഫുദ്ദീൻ, പട്ടിക്കുത്ത് സുഹൈൽ, പട്ടിക്കുത്ത് അബ്ദുൽ ഗഫൂർ, പട്ടിക്കുത്ത് സക്കീർ ഹുസൈൻ, പാമ്പാടത്ത് മൻസൂർ, അമ്പലപ്പടി അബ്ദുൽ നാസർ എന്നിവരാണ് പ്രതികൾ. കൊലപാതകം, മർദിച്ചു പരിക്കേൽപ്പിക്കൽ, തെളിവുനശിപ്പിക്കൽ, അന്യായമായി സംഘംചേരൽ തുടങ്ങി വിവിധ വകുപ്പുകളിലാണ് കേസ്. പെരിന്തൽമണ്ണ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ 2017 മാർച്ച് 27നാണ് കേസിലെ കുറ്റപത്രം സമർപ്പിച്ചത്. 67 സാക്ഷികളാണ് കേസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.