വ്യാപാരിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

വേങ്ങര: വേങ്ങരയിലെ വ്യാപാരിയെ രാത്രി കാര്‍ തടഞ്ഞുനിര്‍ത്തി അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഷാലിമാര്‍ കടയുടമ വളപ്പില്‍ ജഹീറാണ് രാത്രി കടയടച്ചു പോകുനതിനിടെ കാര്‍ തടഞ്ഞുനിര്‍ത്തി അസഭ്യം വിളിക്കുകയും കാറില്‍ നിന്നിറക്കി അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തതായി കാണിച്ച് വേങ്ങര പൊലീസിന് പരാതി നല്‍കിയത്. വേങ്ങര വലിയോറ റോഡില്‍ ചുള്ളിപ്പറമ്പിലാണ് അഞ്ചംഗ സംഘം അപായപ്പെടുത്താൻ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. നടപടി സ്വീകരിക്കണം -ഏകോപന സമിതി വേങ്ങര: വേങ്ങരയിലെ വ്യാപാരിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഘത്തെ പിടികൂടി ശിക്ഷിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് ആവശ്യപ്പെട്ടു. എ.കെ. കുഞ്ഞീതുട്ടി അധ്യക്ഷത വഹിച്ചു. പി. അബ്ദുല്‍ അസീസ്‌, എന്‍. മൊയ്തീന്‍, എ.കെ. യാസര്‍ അറഫാത്ത്, വി.എസ്. മുഹമ്മദ്‌ അലി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.