ഡിവൈ.എസ്​.പിക്ക്​ വിനയായത്​ തിയറ്റർ ഉടമയുടെ അറസ്​റ്റ്​

എടപ്പാള്‍: ബാലിക പീഡന കേസിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചിക്കാതെ തിയറ്റര്‍ ഉടമയെ അറസ്റ്റുചെയ്തതാണ് ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി ഷാജി വര്‍ഗീസി​െൻറ സ്ഥാനചലനത്തിനിടയാക്കിയത്. അറസ്റ്റ് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതിനെ തുടർന്നാണ് പെെട്ടന്നുള്ള നടപടി. ആഭ്യന്തര വകുപ്പിനെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. അന്വേഷണ ചുമതല ഡിൈവ.എസ്.പി ഷാജി വർഗീസിനും കേസില്‍ എസ്.ഐക്ക് സംഭവിച്ച വീഴ്ച അന്വേഷിക്കാനുള്ള ചുമതല ജില്ല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസിനുമായിരുന്നു. എസ്.െഎക്കെതിരായ കേസി​െൻറ പുരോഗതി സംബന്ധിച്ച് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തെളിവുകൾ പരിശോധിക്കുകയാണെന്ന ഒഴുക്കൻ മറുപടിയാണ് ലഭിച്ചിരുന്നത്. തിയറ്റർ ഉടമയുടെ അറസ്റ്റിൽ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിലാണ് എസ്.െഎയുടെ അറസ്റ്റ്. പോക്സോ നിയമത്തിലെ 19 റെഡ് വിത്ത് 21, ഐ.പി.സി.166 എ. എന്നീ വകുപ്പുകളാണ് എസ്.ഐക്കെതിരെ ചുമത്തിയിരിക്കുന്നത്. കോഴിക്കോട് വിജിലന്‍സ് ആൻറി കറപ്ഷന്‍ ബ്യൂറോ സി.ഐ ആയിരുന്ന ഷാജി വർഗീസ് ഒരു മാസം മുമ്പാണ് ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം ലഭിച്ചെത്തുന്നത്. എസ്.ഐ കെ.ജി. ബേബിക്കും ഒരു മാസം മുമ്പാണ് എസ്.ഐയായി സ്ഥാനക്കയറ്റം ലഭിക്കുന്നത്. സി.സി.ടി.വിയിലെ പീഡന ദൃശ്യങ്ങള്‍ കണ്ടവരെ സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ തിയറ്ററിൽനിന്ന് ദൃശ്യങ്ങള്‍ ചില രാഷ്ട്രീയ നേതാക്കൾ കണ്ടതായി സൂചന ലഭിച്ചിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന് കേസ് കൈമാറുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.