ഡയാലിസിസ് പദ്ധതിക്ക് കൈത്താങ്ങായി ആര്യവൈദ്യശാല ജീവനക്കാർ 4,75,600 രൂപ കൈമാറി കോട്ടക്കൽ: നഗരസഭ ഡയലിസിസ് പദ്ധതിയിലേക്ക് കോട്ടക്കൽ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ സ്നേഹോപഹാരം. വിവിധ സംഘടനകളിൽപ്പെട്ട 2000ത്തോളം തൊഴിലാളികൾ സമാഹരിച്ച 4,75,600 രൂപയാണ് ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാര്യർ നഗരസഭാധ്യക്ഷൻ കെ.കെ. നാസറിന് കൈമാറിയത്. പദ്ധതിക്ക് കീഴിൽ 19 പേരാണ് ഡയാലിസ് ചെയ്യുന്നത്. ജീവനക്കാരെയും സംഘടനകളെയും ചെയർമാൻ കെ.കെ. നാസർ അഭിനന്ദിച്ചു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ തൈക്കാട്ട് അലവി, ടി.വി. സുലൈഖാബി, രാജസുലോചന, പി. മാധവൻകുട്ടി വാര്യർ, മുരളീ വാര്യർ രാഘവവാര്യർ, ടി.പി. സുബൈർ, രജിനോൾഡ്, എം. രാമചന്ദ്രൻ, പി. സുകുമാരൻ, ടി.വി. ഹരീഷ് എന്നിവർ പങ്കെടുത്തു. പടം / k KL/ WAOO 112/ കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാർ സമാഹരിച്ച പണം മാനേജിങ് ട്രസ്റ്റി ഡോ. പി.കെ. വാര്യരിൽനിന്ന് ചെയർമാൻ കെ.കെ. നാസർ ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.