അനുമോദിക്കലും യാത്രയയപ്പും

പാണ്ടിക്കാട്: ഒറവം പുറം സുൽത്താൻ റോഡ് നൂറ് ഇസ്ലാം മദ്റസയിൽ അഞ്ചാം ക്ലാസ്, ഏഴാം ക്ലാസ് സമസ്ത പൊതുപരീക്ഷയിൽ വിജയിച്ച വിദ്യാർഥികളെയും അധ്യാപകരെയും മദ്റസ കമ്മിറ്റിയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ അനുമോദിച്ചു. സ്ഥലംമാറി പോകുന്ന അധ്യാപകന് യാത്രയയപ്പ് നൽകി. മദ്റസയിൽ നടന്ന ചടങ്ങ് ടി.കെ.എസ്. ഇമ്പിച്ചി കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കൊടക്കാടൻ കുഞ്ഞാപ്പ ഹാജി അധ്യക്ഷത വഹിച്ചു. കളത്തിൽ കുഞ്ഞാണിപ്പ, മഞ്ചപ്പുള്ളി നൗഷാദ്, എം.ടി. ത്വയ്യിബ് ഫൈസി, കെ.പി. റാഷിദ് ഫൈസി, സുഹൈൽ മുസ്ലിയാർ, ടി.സി. ഫിറോസ് ഖാൻ, കളത്തിൽ അബ്ദുൽ മജീദ്, കെ. നാണിപ്പ ഹാജി, തോട്ടത്തിൽ സൈതലവി, ആബിദലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.