പഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കണം -സി.പി.എം

വണ്ടൂർ: വാണിയമ്പലത്തെ ഓട്ടോസ്റ്റാൻഡ് മാറ്റാൻ ലക്ഷക്കണക്കിന് രൂപ പഞ്ചായത്ത് പ്രസിഡൻറ് കൈക്കൂലി വാങ്ങിയതായി പഞ്ചായത്ത് വൈസ്പ്രസിഡൻറ് എം.കെ. നാസർ ആരോപണമുന്നയിച്ച സാഹചര്യത്തിൽ പ്രസിഡൻറ് രോഷ്നി കെ. ബാബു രാജിവെക്കണമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ നേരത്തേതന്നെ അഴിമതി ഭരണമാണ് നടക്കുന്നതെന്നും ഇതുപലതവണ ഉന്നയിച്ചതായും വിജിലൻസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ലോക്കൽ സെക്രട്ടറി കാപ്പിൽ ജോയി, ഏരിയ കമ്മിറ്റി അംഗം അഡ്വ. അനിൽ നിരവിൽ, അരിമ്പ്ര മോഹനൻ, സി. ജയപ്രകാശ്, പി. സതീശൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.