വണ്ടൂർ: പോരൂർ ഗ്രാമപഞ്ചായത്തിൽ ശനിയാഴ്ച നടത്തുന്ന സമ്പൂർണ മാലിന്യമുക്ത ക്ലീൻ പോരൂർ പ്രവർത്തന ഭാഗമായി വാർഡ്തല ശുചിത്വ അയനിക്കോട് നടന്നു. വാർഡ് മെംബർ എം. മുജീബ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ. അഭിലാഷ് പ്രവർത്തന വിശദീകരണം നടത്തി. തുടർപ്രവർത്തനങ്ങളുടെ ഭാഗമായി എട്ട് സ്ക്വാഡുകളായി വാർഡിലെ 450 വീടുകൾ ഉറവിട നശീകരണവും ബോധവത്കരണവും നടത്തും. യോഗത്തിൽ കുടുംബശ്രീ, ആശ, അംഗൻവാടി പ്രവർത്തകർ, ക്ലബ് പ്രവർത്തകർ, കൗമാര ക്ലബ് പ്രതിനിധികൾ, രാഷ്ട്രീയ സന്നദ്ധ സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.