വണ്ടൂർ: പഞ്ചായത്ത് പ്രസിഡൻറിനെതിരെ എൽ.ഡി.എഫ് അംഗങ്ങൾ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ഏഴ് സി.പി.എം അംഗങ്ങളും ഒരു സി.പി.ഐ അംഗവുമുൾപ്പെടെ എട്ടുപേർ ഒപ്പിട്ട നോട്ടീസാണ് ബ്ലോക്ക് ഡെവലപ്മെൻറ് ഓഫിസർക്ക് നൽകിയത്. ഡി.വൈ.എഫ്.ഐയുടെ പഞ്ചായത്ത് ഓഫിസ് മാർച്ചിന് ശേഷം പാർട്ടി നേതാക്കൾക്കൊപ്പമെത്തിയാണ് അംഗങ്ങൾ അവിശ്വാസ നോട്ടീസും പ്രമേയത്തിെൻറ പകർപ്പും ബി.ഡി.ഒയുടെ ചുമതലയുള്ള രാജീവിന് സമർപ്പിച്ചത്. എൽ.ഡി.എഫ് ചീഫ് വിപ്പും രണ്ടാം വാർഡ് അംഗവുമായ പി. സതീഷാണ് പ്രമേയത്തിെൻറ അവതാരകൻ. വിഷയം ഉടൻ തെരഞ്ഞെടുപ്പ് കമീഷനെ അറിയിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബി.ഡി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.