വളാഞ്ചേരി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള കർഷകസംഘം വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി ബസ്സ്റ്റാൻഡിൽ വൃക്ഷത്തൈകൾ വിതരണം ചെയ്തു. സി.പി.എം വളാഞ്ചേരി ഏരിയ സെകട്ടറി കെ.പി. ശങ്കരൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. എടയൂർ കൃഷിഭവൻ പരിസരത്ത് വൃക്ഷത്തൈ വിതരണം ചെയ്തു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ആർ.കെ. പ്രമീള അധ്യക്ഷത വഹിച്ചു. 'മരങ്ങൾ വളരട്ടെ നമുക്കൊപ്പം, നാളേക്കായ്' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പരിസ്ഥിതിദിന പ്രവർത്തനങ്ങൾ ഏറ്റെടുത്തു. ഏരിയ കമ്മിറ്റി നേതൃത്വത്തിൽ വളാഞ്ചേരി എ.കെ.ജി മന്ദിരത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഏരിയതല ഉദ്ഘാടനം ഏരിയ സെക്രട്ടറി എ. ഫൈസലും ഏരിയ പ്രസിഡൻറ് കെ.പി. അഞ്ജനയും സംയുക്തമായി നിർവഹിച്ചു. എസ്.എഫ്.ഐ വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളജിൽ യൂനിറ്റ് കമ്മിറ്റി നേതൃത്വത്തിൽ, പരിസ്ഥിതി സംരക്ഷണ ഭാഗമായി സമരം ചെയ്തതിെൻറ പേരിൽ തമിഴ്‌നാട് ഭരണകൂടം തൂത്തുകുടിയിൽ വെടിവെച്ച് കൊന്ന 13 രക്തസാക്ഷികളുടെ ഓർമക്കായി 13 ഓർമമരങ്ങൾ നട്ടു. ജില്ല കമ്മിറ്റി അംഗം ജിത്തു കൃഷ്ണ നേതൃത്വം നൽകി. വളാഞ്ചേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ തൊഴുവാനൂർ സ്കൂൾ പരിസരം വൃത്തിയാക്കുകയും വൃക്ഷത്തൈകൽ വെച്ചുപിടിപ്പിക്കുകയും ചെയ്തു. ഏരിയ സെക്രേട്ടറിയറ്റ് അംഗം റോഷൻ റഷീദ് നേതൃത്വം നൽകി. എടയൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ പൂക്കാട്ടിരി ഗ്രാമീണ വായനശാലയും അംഗൻവാടി പരിസരവും വൃത്തിയാക്കി. ഏരിയ ജോ. സെക്രട്ടറി എം. സുജിൻ നേതൃത്വം നൽകി. ഇരിമ്പിളിയം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ കൊടുമുടി അംഗൻവാടിയും ഹെൽത്ത് സെൻറർ പരിസരവും ശുചീകരിച്ചു. ഏരിയ പ്രസിഡൻറ് കെ.പി. അഞ്ജന നേതൃത്വം നൽകി. ആതവനാട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ജി.എച്ച്.എസ്.എസ് മാട്ടുമ്മൽ സ്കൂൾ പരിസരം ശുചീകരിച്ചു. ജില്ല കമ്മിറ്റി അംഗം വൃന്ദാരാജ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.