തിരൂർ: 16 ദിവസമായി തുടരുന്ന തപാൽ ജി.ഡി.എസ് ജീവനക്കാരുടെ പണിമുടക്കിനോടനുബന്ധിച്ച് റോഡിൽ ജീവനക്കാരുടെ ശയന പ്രതിഷേധം. എൻ.എഫ്.പി.ഇ, എഫ്.എൻ.പി.ഒ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ജീവനക്കാർ സിറ്റി ജങ്ഷൻ മുതൽ താഴെപ്പാലം വരെ മനുഷ്യച്ചങ്ങലയും തീർത്തു. തിരൂർ ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്ത് നടന്ന പൊതുയോഗം അഡ്വ. യു. സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു. സംഘടന നേതാക്കളായ അഡ്വ. സഫറുല്ല, പി. ഋഷികേശ് കുമാർ, കെ.പി. ഹനീഫ, കെ. ദേവദാസ്, കൃഷ്ണൻ നായർ, സി. മൊയ്തീൻകുട്ടി, ലക്ഷ്മണൻ, പി.വി. സുധീർ എന്നിവർ സംസാരിച്ചു. photo tirl postal: തപാൽ ജി.ഡി.എസ് ജീവനക്കാരുടെ പണിമുടക്കിനോടനുബന്ധിച്ച് തിരൂരിൽ ജീവനക്കാരുടെ ശയന പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.