തിരൂർ: പതിറ്റാണ്ടിലേറെയായി സ്വപ്നമായി തുടരുന്ന . പദ്ധതി നടത്തിപ്പിന് സർക്കാർ സഹായംതേടി നഗരസഭാധ്യക്ഷൻ കെ. ബാവ, തദ്ദേശ വികസന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇതിനായി ഉന്നതതല യോഗം ചേരാൻ മന്ത്രി നിർദേശിച്ചു. തിരൂരിെൻറ സമഗ്രവികസനം ലക്ഷ്യംവെച്ച് ഒന്നര പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്ത പദ്ധതിക്കാണ് പുതുജീവൻ കൈവരുന്നത്. 365 കോടിയാണ് മതിപ്പ് ചെലവായി കണക്കാക്കുന്നത്. 10 വർഷം മുമ്പ് പദ്ധതി തയാറാക്കുമ്പോൾ 246 കോടി രൂപയായിരുന്നു. 26 ഏക്കർ വിസ്തൃതിയിലുള്ള കാക്കടവിലാണ് പദ്ധതി യാഥാർഥ്യമാകുക. മൊത്തം ഭൂമിയിൽനിന്ന് നാല് ഏക്കർ സ്ഥലം ഭൂമി വിട്ടുതന്ന ഗുണഭോക്താക്കൾക്ക് ബൗദ്ധിക സൗകര്യങ്ങളോടുകൂടി തിരിച്ചുനൽകും. ആധുനിക ബസ്സ്റ്റാൻഡ്, വാട്ടർ തീം പാർക്ക്, മൾട്ടിപ്ലസ് തിയറ്റർ, ഷോപ്പിങ് കോംപ്ലക്സ്, ആധുനിക മത്സ്യ മൊത്ത വിൽപന കേന്ദ്രം തുടങ്ങിയവ പദ്ധതിയിലുൾപ്പെടുന്നു. താനൂർ എം.എൽ.എ വി. അബ്ദുറഹ്മാൻ തിരൂർ നഗരസഭ ഉപാധ്യക്ഷനായിരിക്കെയായിരുന്നു സ്വപ്ന നഗരി പദ്ധതി ആവിഷ്കരിച്ചത്. അദ്ദേഹത്തിെൻറ സാന്നിധ്യത്തിലായിരുന്നു മന്ത്രിതല ചർച്ച. നഗരസഭ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, കൗൺസിലർ ഇസ്ഹാക്ക് മുഹമ്മദലി എന്നിവരും പങ്കെടുത്തു. അഡീഷനൽ ചീഫ് സെക്രട്ടറി, അർബൻ അഫയേഴ്സ് സെക്രട്ടറി, നഗരകാര്യ ഡയറക്ടർ, ചീഫ് ടൗൺ പ്ലാനർ തുടങ്ങിയ ഉന്നതരെ ഉൾപ്പെടുത്തി മന്ത്രിയുടെ തന്നെ സാന്നിധ്യത്തിൽ ഉടൻ വിദഗ്ധ സമിതി യോഗം ചേരും. photo tirw minister: തിരൂർ നഗരസഭയുടെ കാക്കടവ് സ്വപ്ന നഗരി പദ്ധതിയുമായി ബന്ധപ്പെട്ട് വി. അബ്ദുറഹ്മാൻ എം.എൽ.എ, നഗരസഭാധ്യക്ഷൻ കെ. ബാവ തുടങ്ങിയവർ മന്ത്രി കെ.ടി. ജലീലുമായി ചർച്ച നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.