മൂര്‍ക്കനാട്ട്​ മില്‍മ ​െഡയറി സ്ഥാപിക്കും

തിരുവനന്തപുരം: മലപ്പുറം മൂര്‍ക്കനാട്ട് മില്‍മ ജില്ല െഡയറി സ്ഥാപിക്കുമെന്ന് മന്ത്രി കെ. രാജു. സംസ്ഥാനത്ത്‌ പശുക്കളുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ അഞ്ച് കിടാരി പാര്‍ക്കുകള്‍ ആരംഭിക്കും. ഒരു പാര്‍ക്കില്‍ 100 കിടാരികളെ സംരക്ഷിച്ച് വളര്‍ത്തുകയും അവ കര്‍ഷകര്‍ക്ക്‌ കൈമാറുകയും ചെയ്യും. ഡിസംബറോടെ സംസ്ഥാനം പാൽ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കുമെന്നാണ്‌ പ്രതീക്ഷ. കുടംബശ്രീയുമായി സഹകരിച്ച്‌ 1000 ഇറച്ചിക്കോഴി ഉല്‍പാദന യൂനിറ്റുകള്‍ ആരംഭിക്കും. 5,10, 20 എന്നിങ്ങനെ പശുക്കളുള്ള യൂനിറ്റുകള്‍ക്ക്‌ സാമ്പത്തിക സബ്‌സിഡി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.